രുചിയേറിയ പാസ്ത വിഭവം വീട്ടിൽ ഉണ്ടാക്കാം

JULY 27, 2022, 3:29 PM

ചേരുവകൾ:

ഒലിവ് ഓയിൽ - 2 സ്പൂൺ

സവോള അരിഞ്ഞത് - അരക്കപ്പ്

vachakam
vachakam
vachakam

വെളുത്തുള്ളി ചതച്ചത് - 2 സ്പൂൺ

ചിക്കൻ രസം ഉപ്പ് കുറഞ്ഞത് 2 കപ്പ്

ഒരു കപ്പ്‌ തേങ്ങാപ്പാൽ

vachakam
vachakam
vachakam

ഉപ്പ് - കാൽസ്പൂൺ

കുരുമുളക് - കാൽസ്പൂൺ

8 സ്ഫഗെറ്റി ( സേമിയ പോലെയിരിക്കുന്ന ഇറ്റാലിയൻ പാസ്താ ഇനം)

vachakam
vachakam

വറ്റൽമുളക് പൊടിച്ചത് - കാൽസ്പൂൺ

ഒരു വലിയ നാരങ്ങയുടെ നീര്

ഫ്രെഷ് സ്പിനാച്ച് (ചീര)- 2 1/2 കപ്പ്

പൈൻ നട്ട്സ് - 2 സ്പൂൺ

പാകം ചെയ്യേണ്ട വിധം:

ഒരു പാനിൽ ഒലിവ് ഓയിൽ മീഡിയം തീയിൽ ചൂടാക്കുക.ഇതിലേയ്ക്ക് അരിഞ്ഞ സവോളയും ചതച്ച വെളുത്തുള്ളിയും ചേർക്കുക. ശേഷം ഇളം ബ്രൌൺ നിറം ആകുന്നതുവരെ വഴറ്റുക.

ചിക്കൻ രസം, തേങ്ങാപ്പാൽ, കുരുമുളക്, സ്ഫഗെറ്റി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. തിളച്ച് വരുമ്പോൾ തീ കുറയ്ക്കുക. പാൻ മൂടി വെച്ച് വെള്ളം വറ്റുവാൻ സമയം നൽകുക

ശേഷം വറ്റൽമുളകുപൊടി, നാരങ്ങാ നീർ, ചീര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചീര വേകുവാൻ സമയം നൽകുക. വിളമ്പുന്നതിന് മുൻപ് പൈൻ നട്ട്സ് ചേർക്കാം. ഈ വിഭവം കുറച്ചുകൂടി ക്രീമി ആകണമെന്നുണ്ടെങ്കിൽ അൽപ്പം തേങ്ങാപ്പാല് കൂടി ചേർത്ത് ചെറുതായി ചൂടാക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam