പച്ചമുളക് അച്ചാർ

JANUARY 27, 2021, 10:54 PM

ആവശ്യമായ വസ്തുക്കൾ

പച്ച മുളക് – 100 ഗ്രാം

വിനാഗിരി – 5 ടേബിൾ സ്പൂൺ

vachakam
vachakam
vachakam

വെള്ളം ആവശ്യത്തിന്

ഇഞ്ചി – 1 ടേബിൾ സ്പൂൺ

വെളുത്തുള്ളി- എട്ട് അല്ലി നീളത്തിൽ മുറിച്ചത്

vachakam
vachakam
vachakam

കശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ

മഞ്ഞൾ – 1/2ടീസ്പൂൺ

പഞ്ചസാര – 1 ടേബിൾ സ്പൂൺ

ഉലുവപ്പൊടി ഒരു നുള്ള്

എണ്ണ – 2 ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അര കപ്പ് വെള്ളം, 3 ടേബിൾ സ്പൂൺ വിനാഗിരി, അവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തിളയ്പ്പിക്കുക. തിളച്ച് വരുമ്പോൾ പച്ച മുളക് ഇതിൽ ഇടുക.

 നന്നായി വറ്റി കഴിഞ്ഞ ശേഷം മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ എടുത്ത് കടുക് ഇട്ട് പൊട്ടിക്കുക. തുടർന്ന് ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേർക്കുക. ഇത് നന്നായി വഴറ്റിയ ശേഷം, മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി എന്നിവ ചേർക്കുക. തുടർന്ന് അരകപ്പ് വെള്ളം ചേർത്ത് ഇളക്കുക. ഒന്ന് തിളച്ച് ശേഷം പച്ച മുളക് ഇതിലേക്ക് ചേർക്കുക.

തുടർന്ന് ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കാം.പിന്നീട് ഉപ്പ് നോക്കി ആവശ്യത്തിന് ഉപ്പും ബാക്കിയുള്ള വിനാഗിരിയും ചേർക്കാം. അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുന്നതിന് മുമ്പ് ഒരു നുള്ള് ഉലുവപ്പൊടി ചേർക്കാം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam