ആവശ്യമുള്ള സാധനങ്ങൾ
കോളി ഫ്ളവർ ചെറിയ ഇതളുകളായി അടർത്തിയത് -1 ചെറുത്
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് -6
വെളുത്തുളളി ചെറുതായി
നുറുക്കിയത് -2 ടേബിൾസ്പൂൺ
സവാള ചതുര കഷണങ്ങളായി മുറിച്ചത് -2
ഇഞ്ചി ചെറുതായി അരിഞ്ഞത് -1പീസ്
കാപ്സിക്കം ചതുരമായി മുറിച്ചത് - 1
കോൺ ഫ്ളവർ -കാൽ കപ്പ്
മൈദ -കാൽ കപ്പ്
സോയ സോസ് - 2 ടേബിൾസ്പൂൺ
റ്റൊമാറ്റോ സോസ് -2 ടേബിൾസ്പൂൺ
കാശ്മീരി മുളക് പൊടി -2 ടേബിൾസ്പൂൺ
കുരുമുളക് പൊടി -1 സ്പൂൺ
പഞ്ചസാര -1 സ്പൂൺ
ഉപ്പ് , എണ്ണ -ആവശ്യത്തിന്
വെളളം -1 കപ്പ്
തയാറാക്കുന്ന വിധം
കോൺ ഫ്ളവർ , മൈദ ,ഉപ്പ് ഇവ പാകത്തിന് വെളളം ചേർത്ത് നല്ല കട്ടിയിൽ കലക്കണം. കോളി ഫ്ളവർ ഈ കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറുത്ത് കോരുക .അധികം നിറം മാറരുത് . ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക . കാപ്സിക്കം ചേർത്ത് വഴറ്റുക .പച്ച ചുവ മാറിയാൽ മതി .ശേഷം സോയ സോസ് ചേർക്കാം .കൂടെ മുളക് പൊടി ചേർത്ത് വഴറ്റി 1 കപ്പ് വെളളം ഒഴിക്കുക .ഇതിൽ കുരുമുളക് പൊടി പഞ്ചസാര ഉപ്പ് ചേർത്ത് തിളപ്പിക്കുക . ഗ്രേവി നല്ല കട്ടിയാവാൻ കുറച്ച് കോൺ ഫ്ളവർ കലക്കി ഒഴിക്കാം .ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.