ക്രിസ്പി ഫ്രഷ് ഫ്രൈസ്: റോസി ജോൺ

NOVEMBER 18, 2020, 11:01 AM

നാല് ഉരുളക്കിഴങ്ങ് ഏകദേശം നല്ലവലിപ്പമുള്ള ഉരുളക്കിഴങ്ങ് എടുത്ത് ഫ്രഞ്ച് ഫ്രൈസിന്റെ ഷേപ്പിൽ ഇടത്തരം ഘനത്തിൽ കട്ട് ചെയ്‌തെടുക്കുക. ഘനം കുറഞ്ഞാൽ പെട്ടെന്ന് കരിഞ്ഞുപോകും. കട്ട് ചെയ്ത ഉരുളക്കിഴങ്ങ് സ്റ്റാർച്ച് കളയാൻ വേണ്ടി തണുത്ത വെള്ളത്തിൽ 20 മിനിറ്റ് ഇട്ടുവയ്ക്കുക. ഈ വെള്ളത്തിൽ ആവശ്യത്തിനുള്ള ഉപ്പ് ഉപയോഗിക്കണം. 20 മിനിറ്റ് ആകുമ്പോൾ വെള്ളത്തിൽ നിന്ന് എടുത്ത് ഒരു കിച്ചൺ ടവൽ ലേക്കോ ടിഷ്യുപേപ്പറിന്റെ പുറത്തോ ഇട്ട് വെള്ളമയം മാറ്റിയെടുക്കണം.

അതിനുശേഷം എണ്ണ അടുപ്പത്തുവെച്ച് ലോ ഫ്‌ളൈമിൽ 2 മിനിറ്റ് വറുത്തു കോരുക. ഇത് തണുക്കമ്പോൾ ഒരുപാത്രത്തിൽ എടുത്ത് ഫ്രീസറിൽ തണുക്കാൻ വെയ്ക്കണം. 30 മിനിറ്റുകഴിയുമ്പോൾ ആ എണ്ണ തന്നെ ഹൈ ഫ്‌ളൈമിൽ വെച്ച് വറുത്തുകൊരുക. ഫ്രീസറിൽ നിന്ന് എടുക്കുമ്പോൾ നമുക്ക് ആവശ്യമുള്ള അളവ് മാത്രം അപ്പപ്പോൾ വറുത്തെടുക്കുക. നല്ല ക്രിസ്പിയായുള്ള ഫ്രഞ്ച് ഫ്രൈസ് നിങ്ങൾക്ക് ഇങ്ങനെ ഉണ്ടാക്കാം. തക്കാളി സോസിന്റെ കൂടെ ഇത് കഴിക്കാൻ നല്ല ഒരു സ്‌നാക്‌സ് ആണ്. കുട്ടികൾക്ക് പ്രത്യേകിച്ച് നല്ല നാലുമണി പലഹാരമാണ്.