ഈസിയായി പരിപ്പ് കറി ഉണ്ടാക്കാം 

JANUARY 27, 2021, 11:04 PM

പരിപ്പ് – 1/2 cup

പച്ചമുളക് – 2

വറ്റൽ മുളക് – 1

vachakam
vachakam
vachakam

സവാള – 1/4 cup (ചെറുതായി അരിഞ്ഞത്)

തക്കാളി – 1 ((നീളത്തിൽ അരിഞ്ഞത്)

വെളുത്തുള്ളി – 5-6 അല്ലി

vachakam
vachakam
vachakam

ഇഞ്ചി -1 ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)

ജീരകം – 1/2 tsp

മഞ്ഞൾപൊടി – 1/4 tsp

മുളക്പൊടി – 1 നുള്ള്

കായം – 1/4 tsp

മല്ലിയില – ആവശ്യത്തിന്

എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പ്രഷർ കുക്കറിൽ കഴുകിയെടുത്ത പരിപ്പ്, തക്കാളി, പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് 2 cup വെള്ളം ഒഴിച്ച് 4-5 വിസിൽ വരുന്നത് വരെ അടുപ്പത്ത്‌ വെക്കുക.

ഇനി ഒരു പാത്രം അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിച്ച് ജീരകം പൊട്ടിച്ച് അതിലേക്ക് വറ്റൽ മുളകും മുളകുപൊടിയും കായവും ചേർക്കുക. ഒന്ന് ചൂടായാൽ അടുപ്പത്തു നിന്ന് മാറ്റി വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് കറിയിലേക്ക് ചേർത്ത് കൊടുക്കാം. അല്പം മല്ലിയില കൂടി ചേർത്ത് ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ വിളമ്പാം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam