ചിക്കന്‍ തോരന്‍

JANUARY 19, 2021, 7:15 PM

ആവശ്യമുള്ള സാധനങ്ങള്‍ 

ചിക്കന്‍ - അരക്കിലോ 

വെളുത്തുള്ളി - 6-7 എണ്ണം 

vachakam
vachakam
vachakam

കറിവേപ്പില - പാകത്തിന് 

ഇഞ്ചി - ഒരു കഷ്ണം 

എണ്ണ- വറുക്കാന്‍ പാകത്തിന്

vachakam
vachakam
vachakam

മുളക് പൊടി - കാല്‍ ടീസ്പൂണ്‍ 

ഉണക്കമുളക് - 15 എണ്ണം 

ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് മിക്‌സ് ചെയ്ത് അല്‍പം മുളക് പൊടിയും മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് വെക്കുക. അതിന് ശേഷം ഇത് കുറച്ച് എണ്ണയില്‍ വറുത്തെടുക്കുക. ശേഷം മിക്‌സിയില്‍ നല്ലതു പോലെ ഉണക്കമുളക് പൊടിച്ചെടുക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് വെളുത്തുള്ളി, ഇഞ്ചി എന്നിവ കഷ്ണങ്ങളാക്കി മിക്‌സ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ അല്‍പം എണ്ണ താളിച്ച് അതിലേക്ക് ഈ മുളക് മിക്‌സ് എടുത്ത് പച്ച മണം മാറുന്നത് വരെ ചൂടാക്കുക. അതിലേക്ക് ചിക്കന്‍ കഷ്ണം പൊരിച്ചത് ചേര്‍ക്കണം. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത് , അതിലേക്ക് അല്‍പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കണം. ചിക്കന്‍ തോരന്‍ റെഡി.

  

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam