ചിക്കൻ മോളി

MARCH 4, 2022, 1:33 PM

ചേരുവകൾ

ചിക്കൻ - 1/2 കിലോഗ്രാം

സവാള - 2

vachakam
vachakam
vachakam

തക്കാളി - 2

പച്ചമുളക് - 5

തേങ്ങയുടെ രണ്ടാം പാൽ - 3/4 കപ്പ്‌

vachakam
vachakam
vachakam

ഒന്നാം പാൽ - 1/2 കപ്പ്‌

കാഷ്യു നട്ട് പേസ്റ്റ് - 3 ടേബിൾസ്പൂൺ

ജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ

vachakam
vachakam

മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 3/4 ടീസ്പൂൺ

പെരുംജീരക പൊടിച്ചത് - 1/2 ടീസ്പൂൺ

കറിവേപ്പില

നാരങ്ങാ നീര്

ഇഞ്ചി - 1 ടേബിൾസ്പൂൺ

വെളുത്തുള്ളി- 1 ടേബിൾസ്പൂൺ

ഉപ്പ്

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

കുരുമുളക് പൊടി- 1/2 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ മഞ്ഞൾപൊടിയും ഉപ്പും ഇഞ്ഞിവെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് 1/2 മണിക്കൂർ പുരട്ടി വയ്ക്കണം. അതിന് ശേഷം ഒരു പാൻ വെച്ച് അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ ഇഞ്ചി, വെളുത്തുള്ളി , സവാള, പച്ചമുളക് എല്ലാം കൂടി ചേർത്ത് വഴറ്റണം ഒരുപാട് മൂപ്പിക്കരുത്. ഇതെല്ലാം വഴന്ന ശേഷം തക്കാളി കൂടി ചേർത്ത് വഴറ്റണം. എന്നിട്ട് അതിലേക്ക് ചിക്കൻ കൂടി ചേർത്ത് ഒന്ന് വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടിച്ചത്, ജീരകപ്പൊടി എല്ലാം ചേർത്ത് വഴറ്റി 3/4 കപ്പ്‌ തേങ്ങ പാൽ ചേർത്ത് ചിക്കൻ വേവിക്കണം. ചിക്കൻ വെന്ത് ചാറു കുറുകി കഴിയുമ്പോൾ അതിലേക്ക് കാഷ്യു പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്നാം പാലും കറിവേപ്പിലയും ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്ത് ഒരു നാരങ്ങയുടെ പകുതി നീരും കുരുമുളക് പൊടിയും 1ടേബിൾസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് അടുപ്പിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam