ചിക്കൻ ബിരിയാണി : റോസി ജോൺ

OCTOBER 2, 2020, 9:41 AM

ചേരുവകൾ

ചിക്കൻ  750 ഗ്രാം കാശ്മീരി മുളകുപൊടി,  2 ടേബിൾ സ്പൂൺസാധാരണ മുളക്പൊടി,  2 ടേബിൾ സ്പൂൺമഞ്ഞൾപ്പൊടി,  അര സ്പൂൺബിരിയാണി അരി,  2 കപ്പ്/ഗ്ളാസ് (20 മിനിറ്റ് മുക്കിവെയ്ക്കുക), ഇഞ്ചി  1 കഷണം, വെളുത്തുള്ളി  10 എണ്ണം, പച്ചമുളക്  3 എണ്ണം, ഷാലോട്ട്സ്  10 എണ്ണം, സവാള (വലുത്)  2 എണ്ണം, ഗരംമസാല  1 സ്പൂൺ, തൈര്  3 ടേബിൾ സ്പൂൺ, കശുവണ്ടി  10 എണ്ണം, കിസ്മിസ്  15 എണ്ണം, നാരങ്ങ ജ്യൂസ്  1 ടേബിൾ സ്പൂൺ, തക്കാളി  1 എണ്ണം, നെയ്യ്  2 ടേബിൾ സ്പൂൺ, പുതിന ഇല/മല്ലി ഇല, ഉപ്പ്/നെയ്യ് അല്ലെങ്കിൽ വെണ്ണ, വറുത്ത സവാള/ഏലക്ക

ഉണ്ടാക്കുന്ന വിധം

vachakam
vachakam
vachakam

ആദ്യമായി ചിക്കൻ മീഡിയം സൈസിലുള്ള കഷ്ണങ്ങളായി മുറിച്ചെടുത്ത് കാശ്മീരി മുളകുപൊടി ഒരു സ്പൂണും സാധാരണ മുളകുപൊടി ഒരു സ്പൂണും ഒരുനുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും അല്പം നാരങ്ങാ ജൂസും ഒരു സ്പൂൺ തൈരും കൂട്ടിച്ചേർത്ത് 15 മിനിറ്റ് പുരട്ടി വെക്കുക.

ഇറച്ചിക്കഷ്ണങ്ങൾ വറുത്തെടുത്ത് മസാലപുരട്ടിയാൽ നല്ല രുചി കിട്ടും. എന്നിട്ട് പകുതി വേവാകുന്ന രീതിയിൽ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. അതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി, ചെറിയഉള്ളി, പച്ചമുളക് ഇവ മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ചതച്ചെടുക്കു. എന്നിട്ട് കുക്കർ സ്റ്റൗവിൽ വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യോ/ബട്ടറോ ഇട്ട് ചൂടാകുമ്പോൾ ഏലക്കാ, കറുവപ്പട്ട, ഗ്രാമ്പു എന്നിവ 3 പീസ് വീതം ഇട്ട് മൂപ്പിക്കുക. അതിലേക്ക് നമ്മൾ ചതച്ചു വെച്ചിരിക്കുന്ന മിശ്രിതം ഇട്ട് വഴറ്റുക. ഉപ്പ് ചേർത്ത് നന്നായി വഴറ്റി കഴിയുമ്പോൾ സവാള അരിഞ്ഞതും കൂടി ഇട്ട് വഴറ്റുക. അഞ്ചു മിനിറ്റോളം വഴറ്റിയിട്ട് തക്കാളി അരിഞ്ഞതും ചേർത്ത് അടച്ചു വെച്ച് ഒന്നു കൂടി വഴറ്റുക.

അതിലേക്ക് ഒരു സ്പൂൺ കാശ്മീരി മുളക പൊടിയും ഒരു സ്പൂൺ സാധാരണമുളക് പൊടിയും ഗരംമസാലപ്പൊടിയും ആവശ്യത്തിന് തൈരും ചേർത്ത് ഇളക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഇളക്കുക. അതിനുശേഷം തിളച്ച നാല് കപ്പ് വെള്ളം ചിക്കനിലേക്ക് ഒഴിച്ച് നന്നായി തിളപ്പിക്കുക. അതിലേക്ക് നനച്ച് കഴുകി വെച്ചിരിക്കുന്ന രണ്ട് ഗ്ലാസ് അരി ചേർത്ത് നന്നായി ഇളക്കുക. മല്ലിയിലയും പുതിയിനയിലയും ഇവ കൂടെ ചേർക്കുക. 8 മിനിറ്റ് മീഡിയം ഫ്ളെയിമിൽ വിസിൽ ഇടാതെ വെക്കുക. അതിനുശേഷം 20 മിനിറ്റ് കഴിഞ്ഞ് തുറന്നിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ഉള്ളി വറുത്തതും കാഷ്യുനട്ട്/കിസ്മിസ് ഫ്രൈ ഇട്ട് അലങ്കരിക്കുക.

vachakam
vachakam
vachakam