ചപ്പാത്തി എഗ്ഗ്‌ റോൾ 

JANUARY 24, 2021, 11:07 PM

ചപ്പാത്തി – 1

മുട്ട – 1

സവാള അരിഞ്ഞത് – 1/2 കപ്പ്

vachakam
vachakam
vachakam

ക്യാരറ്റ് – 1/2 കപ്പ് അരിഞ്ഞത്

ക്യാബേജ് – 1 കപ്പ് അരിഞ്ഞത്

ക്യാപ്സിക്കം – 1/2 കപ്പ് അരിഞ്ഞത്

vachakam
vachakam
vachakam

എണ്ണ – 1 ടേബിൾസ്പൂൺ

കുരുമുളക് പൊടി – 1/2 ടീസ്പൂൺ

ഉപ്പ് – അവിശ്യത്തിന്

ബട്ടർ – 1/2 ടീസ്പൂൺ

മയോണൈസ്‌ – 1 ടേബിൾസ്പൂൺ

ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള , ക്യാരറ്റ് , ക്യാബേജ്, ക്യാപ്സിക്കം , ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക . ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക. ചപ്പാത്തി ബട്ടർ തേച്ച് രണ്ട് വശവും മൊരിച്ചെടുത്ത് മാറ്റി വെക്കുക.

ഒരു മുട്ട പൊട്ടിച്ച് അൽപ്പം ഉപ്പ്, കുരുമുളക് പൊടി ചേർത്ത് നന്നായി അടിച്ച് എടുക്കുക. ഇത് ചൂടായ തവയിൽ ഒഴിക്കുക , മുട്ടയുടെ മേലെ തയാറാക്കിയ ചപ്പാത്തി വെച്ച് നന്നായി അമർത്തി രണ്ട് വശവും വേവിച്ച് എടുക്കുക.തയ്യാറാക്കിയ ചപ്പാത്തിയിൽ മയോണൈസ്‌, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് തയാറാക്കിയ വെജിറ്റബിൾ ഫില്ലിംഗ് നടുവിൽ വെച്ച് ചപ്പാത്തി ചുരുട്ടി എടുക്കുക , ആരോഗ്യപ്രദമായ ചപ്പാത്തി എഗ്ഗ്‌ റോൾ റെഡി ആയി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam