ചക്കകുരു വട

AUGUST 13, 2022, 2:11 PM

ചക്കക്കുരു കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.  ചക്കക്കുരു കൊണ്ട് വട ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണിത്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

ചേരുവകള്‍... 

ചക്കക്കുരു                                    30 എണ്ണം

vachakam
vachakam
vachakam

ചെറിയ ഉള്ളി                              10 എണ്ണം 

കുരുമുളക്                                   15 എണ്ണം

കാന്താരി മുളക്                          8 എണ്ണം

vachakam
vachakam
vachakam

 ഇഞ്ചി                                          ചെറിയ കഷ്ണം 

കറിവേപ്പില                                 3 തണ്ട്

പെരും ജീരകം                           ഒരു നുള്ള് 

vachakam
vachakam

മൈദ                                           2 സ്പൂണ്‍ 

മഞ്ഞള്‍ പൊടി                       കാല്‍ ടീ സ്പൂണ്‍ 

വെളിച്ചെണ്ണ                             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം....

ആദ്യം ചെറിയ ഉള്ളി, കാന്താരി മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക. കുരുമുളകും പെരുംജീരകവും ചതച്ചതും, മഞ്ഞള്‍പൊടി, മൈദ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് വയ്ക്കുക. 

ചക്കക്കുരു വേവിച്ച് പുറംതൊലി മാറ്റി മിക്‌സിയില്‍ ഉടച്ചെടുക്കണം. ഇതില്‍ കുഴച്ചു വച്ചിട്ടുള്ള കൂട്ടു ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കണം.

 ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് തിളച്ച എണ്ണയില്‍ ചക്കക്കുരു ബോള്‍സ് ഇഷ്ടമുള്ള ആകൃതിയില്‍ വറുത്തു കോരുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam