ചക്ക കൂഞ്ഞ് തോരന്‍  

JULY 13, 2021, 12:36 AM

തയ്യാറാക്കുന്നതിനാവശ്യമായവ.


ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ്‌

vachakam
vachakam
vachakam

ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്   – അര കപ്പ്‌

കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ്‌

തേങ്ങ കൊത്ത്       – 3 ടേബിള്‍സ്പൂണ്‍

vachakam
vachakam
vachakam

മഞ്ഞള്‍ പൊടി       – ¼ ടീ സ്പൂണ്‍

മല്ലി പൊടി          – 4 ടി സ്പൂണ്‍

മുളകുപൊടി         – 2 ടി സ്പൂണ്‍

തേങ്ങ തിരുമ്മിയത്‌    – ഒരു കപ്പ്‌

ഗരംമസാല          – ഒരു ടി സ്പൂണ്‍

ഉപ്പ്           – പാകത്തിന്

താളിക്കാന്‍ ആവിശ്യമായ സാധനങ്ങള്‍

എണ്ണ               – 1 ടീ സ്പൂണ്‍

കടുക്              – 1 ടീ സ്പൂണ്‍

വറ്റല്‍ മുളക്         – 2

കരി വേപ്പില        – 1 തണ്ട്

തയ്യാറാക്കുന്ന വിധം

ചക്ക കൂഞ്ഞ് അരിഞ്ഞത് ചക്കകുരുവും കുഞ്ഞുള്ളിയും തേങ്ങ കൊത്തും മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു പാനില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവാന്‍ വെക്കുക പാകത്തിന് ഉപ്പും ചേര്‍ക്കുക.

തേങ്ങ തിരുമ്മിയത്‌ ചതച്ച് എടുക്കുക.

വെള്ളം പകുതിയില്‍ കൂടുതല്‍ വറ്റി കഷണങ്ങള്‍ വെന്തു തുടങ്ങുമ്പോള്‍ ചതച്ച തേങ്ങ ചേര്‍ക്കുക. ഗരം മസാലയും ഈ സമയത്ത് ചേര്‍ക്കുക.

വെള്ളം വറ്റുമ്പോള്‍ തീ അണച്ച് കടുക് വറുത്തു ചേര്‍ക്കുക. കൂഞ്ഞ് തോരന്‍ തയ്യാര്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam