ബട്ടർ നാൻ വീട്ടിൽ തയ്യാറാക്കം

JANUARY 21, 2021, 10:21 AM

ആവശ്യമുള്ള സാധനങ്ങൾ ,

മൈദാ-2 കപ്പ്

ഇളം ചൂട് വെള്ളം -1 കപ്പ്

vachakam
vachakam
vachakam

പഞ്ചസാര -1 സ്പൂൺ

യീസ്റ്റ് - 1 ടീസ്പൂൺ

തൈര് - ¼ കപ്പ്

vachakam
vachakam
vachakam

ബേക്കിംഗ് പൌഡർ- ¼ ടീസ്പൂൺ

നെയ്യ്        

ഉപ്പ്

ബട്ടർ (വെണ്ണ)

തയ്യാറാക്കുന്ന വിധം

ഒരു ബൗൾ എടുത്ത് അതിലേക്ക് 1 ടീസ്പൂൺ യീസ്റ്റ് , 2 ടീസ്പൂൺ ഷുഗർ എന്നിവ ഇടുക, ശേഷം അതിലേക്ക് ഇളം ചൂട് വെള്ളം ഒഴിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക വെള്ളം അതികം ചൂടുള്ളത് ആയിരിക്കാൻ പാടില്ല. ഇനി അതിനെ 3, 4 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കാം.

‌മറ്റൊരു പാത്രത്തിൽ 2 കപ്പ് മൈദാ എടുക്കുക, അതിലേക്ക് തൈര്, ബേക്കിംഗ് പൌഡർ, നെയ്യ് എന്നിവ ഓരോന്നായി ചേർക്കുക . ആവശ്യാനുസരണം ഉപ്പും ചേർക്കുക.

മാറ്റിവെച്ചിരുന്ന ആദ്യത്തെ ബൗൾ  എടുത്ത് ഒന്ന് കൂടി ഇളക്കുക, ഈ യീസ്റ്റ് വെള്ളം ആണ് നമ്മൾ മാവ് കുഴക്കാൻ  ഉപയോഗിക്കുന്നത്.

വെള്ളം ഒഴിച്ച് മാവ് നന്നായി കുഴക്കുക. കുറച്ച്  കൂടി വെള്ളം ആവിശ്യമാണ് എങ്കിൽ ഇളം ചൂട് വെള്ളം ഉപയോഗിക്കാവുന്നതാണ് .

മാവ്  നല്ല പോലെ മൃദുവാകുന്നത് വരെ കുഴക്കുക. മാവ് റെഡി ആയിക്കഴിഞ്ഞാൽ അത് മറ്റൊരു ബൗളിലേക്ക് മാറ്റിയതിനു ശേഷം മാവിന്റെ നടുക്ക് ഒരു കുഴിപോലെ ഉണ്ടാക്കുക, ശേഷം നന്നായി കവർ ചെയ്ത് ഒന്ന് രണ്ടു മണിക്കൂർ മാറ്റിവെക്കുക.

ഇപ്പോൾ മാവ് കുറച്ച്  കൂടി പൊങ്ങിവന്നതായി കാണാൻ കഴിയും, നല്ല മൃദുവും ആയിരിക്കും. ഇനി അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ എടുക്കുക. ഒരു ബോർഡിൽ  വെച് ഉരുളകൾ പരത്തുക. ഒരു ത്രികോണം ഷേപ്പ് കൊടുത്താൽ നല്ലത് .ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം നാൻ ഇടുക, വിരലുകൾ കൊണ്ട് നാൻ ഒന്ന് പ്രസ് ചെയ്യുക. കുറച്ച് പകമായതിനു ശേഷം പാൻ കമിഴ്ത്തി  പിടിച് മുകൾ ഭാഗം കൂടി തീയിൽ കാണിക്കുക , വീണ്ടും തിരിച്ച്  വെക്കുക.നാൻ ചെറിയ ബ്രൗൺ  നിറമാകുമ്പോൾ എടുക്കാവുന്നതാണ് .നാൻ മറ്റൊരു പ്ലേറ്റ് ലേക്ക് മാറ്റിയതിനു ശേഷം ബട്ടർ  രണ്ട്  വശത്തും നന്നായി തേക്കുക. ബട്ടർ നാൻ  റെഡി .

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam