ആവശ്യമുള്ള വസ്തുക്കള്‍
മൈദ- അരക്കപ്പ്
മുട്ട - രണ്ടെണ്ണം
പഞ്ചസാര പൊടിച്ചത് - അരക്കപ്പ്
സണ്‍ഫ്ളവര്‍ ഓയില്‍ - ഒന്നര ടേബിള്‍ സ്പൂണ്‍
വനില എസ്സന്‍സ് - അര ടീസ്പൂണ്‍
ബേക്കിംഗ് സോഡ - കാല് ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - അര ടീസ്പൂണ്‍
കൊക്കോപൗഡര്‍- രണ്ട് ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
വിപ്പിംങ് ക്രീം - അരക്കപ്പ്
പഞ്ചസാര പൊടിച്ചത് - അരക്കപ്പ് (ക്രീം തയ്യാറാക്കാന്‍)
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംങ് സോഡയും ബേക്കിംഗ് പൗഡറും കൊക്കോ പൗഡറും ഉപ്പും നല്ലതുപോലെ മൂന്ന് നാല് പ്രാവശ്യം അരിച്ചെടുക്കുക. ഇത് മാറ്റി വെച്ച് രണ്ട് മുട്ട നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര മിക്സ് ചെയ്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് വനില എസ്സന്‍സ് ചേര്‍ക്കുക. അതിന് ശേഷം മാറ്റി വെച്ച പൊടി ഇതില്‍ ചേര്‍ക്കാവുന്നതാണ്. നല്ലതുപോലെ ബീറ്റ് ചെയ്ത് സണ്‍ഫ്ളവര്‍ ഓയിലും ചേര്‍ത്ത് മിക്സ് ആക്കിയ ശേഷം ഇത് മാറ്റി വെക്കുക.
കേക്ക് തയ്യാറാക്കാന്‍ വേണ്ടി എടുക്കുന്ന പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് ഒരു കഷ്ണം ബട്ടര്‍ പേപ്പര്‍ വെക്കുക. അതിന് മുകളിലേക്കും അല്പം എണ്ണ തടവി ഒരു നുള്ള് മൈദ ഇതിലേക്ക് വിതറിയിടുക. അതിന് ശേഷം കേക്ക് തയ്യാറാക്കുന്നതിനായി വെച്ചിരിക്കുന്ന ബാട്ടര്‍ ഈ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഇത് നല്ലതുപോലെ ടാപ്പ് ചെയ്യുക. ബാട്ടറിനടിയില് ഉള്ള എല്ലാ വിധത്തിലുള്ള വായുവും ടാപ്പ് ചെയ്ത് പുറത്തേക്ക് കൊണ്ട് വരേണ്ടതാണ്. അതിന് ശേഷം പ്രീഹീറ്റ് ചെയ്ത കുക്കറില്‍ വിസില്‍ മാറ്റിയ ശേഷം അല്പം വെള്ളമൊഴിച്ച് അതിലേക്ക് ഒരു തട്ട് വെച്ച് കേക്ക് തയ്യാറാക്കുന്ന പാത്രം അതിലേക്ക് വെക്കുക. ശേഷം നല്ലതുപോലെ അടച്ച് വെച്ച് 30 മിനിറ്റ് വേവിക്കുക.
അതിന് ശേഷം കേക്ക് പുറത്തേക്കെടുത്ത് അത് മൂന്ന് കഷ്ണമായി നെടുകേ മുറിക്കുക. അതിന് മുകളില്‍ അല്പം പഞ്ചസാര ലായനി ഒഴിക്കണം. ഈ സമയം ക്രീം എടുത്ത് അതിലേക്ക് പഞ്ചസാരയും മിക്സ് ചെയ്ത് ഇത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം. എല്ലാം കഴിഞ്ഞ് മുറിച്ച് വെച്ച കേക്കിന്റെ ഓരോ പാളിയിലും ക്രീം നല്ലതുപോലെ തടവുക.
മൂന്ന് പാളിയിലും ക്രീം തടവി കഴിഞ്ഞാല്‍ അലങ്കരിക്കാന്‍ തുടങ്ങാവുന്നതാണ്. ക്രീം നല്ലതുപോലെ മുകളിലും വശങ്ങളിലും തടവി വൃത്തിയാക്കണം. അതിന് ശേഷം നോസില്‍ ഉപയോഗിച്ച് കേക്കിന് മുകളില്‍ വരച്ച് വൃത്തിയാക്കാവുന്നതാണ്. ഇനി 3 മണിക്കൂര്‍ ഫ്രീഡ്ജില് വെക്കണം. ശേഷം നിങ്ങള്‍ക്ക് ഉപയോഗിക്കാം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.