ബീഫ് മപ്പാസ്: റോസി ജോൺ

SEPTEMBER 8, 2020, 9:28 PM

Beef Mappas Ingredients Beef - 1 KG, Green chilly -  6 nos, Onion - 2 nos, Shallots - 10 nos, Cocunut milk - 2 cups, Coriander power - 2 table spoon, Turmeric powder - 1 tsp, Pepper Powder - 2 tb. sp., Ginger - 1 pc, Garlic - 10 nos, Tomatto - 2 small nos,Garam Masala powder - 1 tsp, Mustard - 1 tsp, Salt/coconut oil/curry leavers as needed.

ആദ്യമായി ഒരു കിലോ ബീഫ് എടുത്ത് കനം കുറച്ച് മുറിച്ചെടുക്കുക. അതിനുശേഷം മുകളിൽ പറഞ്ഞ പൊടികൾ എല്ലാം ചേർത്ത് ഉപ്പും ചേർത്ത് ഒരു 15 മിനിറ്റ് പെരട്ടിവെക്കുക. അതിനു ശേഷം ഒരു കുക്കറിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് സവാള, ഉള്ളി, ഇഞ്ചി അരിഞ്ഞ് വെളുത്തള്ളി അരിഞ്ഞത്, കരിവേപ്പില, പച്ചമുളക്, ചെറിയ ഉള്ളി എല്ലാം കൂട്ടി വഴറ്റിയെടുക്കുക. അതിലേക്ക് ബീഫ് ഇട്ട് ഒരു 3 മിനിട്ട് ഇളക്കു. അതിനു ശേഷം കുക്കറിൽ തന്നെ നന്നായി വേവിച്ചെടുക്കുക. ഇറച്ചിയിൽ നിന്നും വെള്ളം ഇറങ്ങുന്നതുകൊണ്ട് വെള്ളം ഒട്ടും ഒഴിക്കരുത്.

അതിനുശേഷം തക്കാളി ചെറുതായി അരിഞ്ഞ് ഇതിൽ ചേർത്ത് രണ്ടു മിനിട്ട് തിളപ്പിക്കുക. അപ്പോഴേക്ക് ഒരു തേങ്ങാ എടുത്ത് നല്ല കട്ടിയിൽ 2 കപ്പ് തേങ്ങാപ്പാൽ എടുത്ത് ചേർക്കുക. നന്നായി ഇളക്കി ചൂടായതിനു ശേഷം വാങ്ങിവെച്ച് കടുക് വറത്ത് ഉണക്കുമുളകും കരിവേപ്പിലയും കൂട്ടി വറത്തിടുക. അങ്ങനെ നമ്മുടെ മപ്പാസ് കറി റെഡി.

vachakam
vachakam
vachakam


ഈ പംക്തിയിൽ നിങ്ങൾക്കും പങ്കെടുക്കാം.

നിങ്ങളുടെ പാചക അനുഭവങ്ങൾ ടൈപ്പ് ചെയ്തോ, എഴുതിയോ പാസ്പോർട്ട് സൈസ് ഫോട്ടോസഹിതം ഞങ്ങൾക്കു അയച്ചുതരിക.

vachakam
vachakam
vachakam

അയക്കേണ്ട ഇ മെയിൽ: news@vachakam.com.


പ്രസദ്ധീകരണയോഗ്യമായവ പ്രസിദ്ധികരിക്കും. യാതൊരുവിധ അവകാശങ്ങളും പരിഗണിക്കുന്നതല്ല. Vachakam INC ന്റെ തീരുമാനം അന്തിമമായിരിക്കും.

vachakam
vachakam
vachakam

TRENDING NEWS