തനിക്കെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് യൂട്യൂബർ റാഷിദ്‌ സിദ്ധിക്ക്  അക്ഷയ് കുമാറിനോട് 

NOVEMBER 21, 2020, 4:49 PM

ബോളിവുഡ് താരം സുശാന്ത്‌ സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തന്റെ പേരുമായി ബന്ധപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബറായ റാഷിദ്‌ സിദ്ധിക്കിനെതിരെ  അക്ഷയ് കുമാർ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് റാഷിദ്‌ ഇപ്പോൾ. 

ചാനലിലൂടെ പറഞ്ഞത് പൊതുവെയുള്ള കാര്യങ്ങളാണെന്നും അതുകൊണ്ട് അപകീർത്തിപ്പെടുത്തി എന്നവാദം നിലനിൽക്കില്ലെന്നും റാഷിദ്‌ വ്യക്തമാക്കി. 500 കോടി രൂപയുടെ നഷ്ടമെന്ന് പറയുന്നത് അസംബന്ധമാണെന്നും ആയതിനാൽ തനിക്കെതിരെയുള്ള പരാതി എത്രയും വേഗം പിൻവലിക്കണമെന്നും റാഷിദ്‌ ആവശ്യപ്പെട്ടു. അക്ഷയ് കുമാർ കേസ് പിൻവലിച്ചില്ലെങ്കിൽ മറ്റ് നിയമനടപടികൾക്ക്  പോകാൻ ഒരുങ്ങുകയാണ് റാഷിദ്‌. 

അതേസമയം റാഷിദിനെതിരെ ശിവസേന ലീഗൽ സെല്ലും പരാതിയെടുത്തിട്ടുണ്ട്. ഇത്തരം വീഡിയോകളിലൂടെ 15 ലക്ഷത്തോളം രൂപ വരുമാനം നേടിയതായി ഇയാൾക്കെതിരെ നടത്തിയ  അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.സുഷാന്ത്‌ സിംഗ് രാജ്പുതിന്റെ മരണത്തിൽ വ്യാജവാർത്തകൾ നൽകി ഹേറ്റ് ക്യാമ്പയിൻ നടത്തിയതായി ഇയാൾക്കെതിരെ മുൻപ് ആരോപണം ഉയർന്നിരുന്നു. 

vachakam
vachakam
vachakam

അക്ഷയ് കുമാറിന് പുറമെ ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര സർക്കാർ, മഹാരാഷ്ട്ര പൊലീസ് എന്നിവർക്കെതിരെയും ഇയാൾ വ്യാജ വാർത്തകൾ നൽകിയിരുന്നു. അക്ഷയ് കുമാർ പരാതി നൽകിയതോടെ റാഷിദ്‌ മുൻ‌കൂർ ജാമ്യം നേടിയിരുന്നു. 

English summary : You tuber Rashid Sidhique opposes the defamation case filed against him  by Akshay Kumar

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS