സമാന്തയുടെ ആക്ഷൻ ത്രില്ലർ മൂവിയാണ് 'യശോദ.' ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് സമാന്തയാണ്. താരത്തിന്റെ കരിയറിലെ മാസ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ ഒടിടി റിലീസ് വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഡിസംബർ 9ന് യശോദ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. നവംബർ 11ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്.
ഉണ്ണി മുകുന്ദൻ നായകനും വില്ലനുമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹരി-ഹരീഷ് ജോഡിയാണ്.
ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.
unravel this oh-so-mysterious trap with yashoda 👀#YashodaOnPrime, Dec 9#yashoda #yashodamovie @Samanthaprabhu2 pic.twitter.com/dDDzKsOF4W
— prime video IN (@PrimeVideoIN) December 6, 2022
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്