'മാലിക്' ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാനോ വിരല്‍ചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ടായിരിക്കും!

JULY 24, 2021, 9:21 AM

സംവിധായകന്‍ മഹേഷ് നാരായണന്റെ മാലിക് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിഎന്‍ പ്രതാപന്‍ എംപി രംഗത്ത്. മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നുവെന്ന് പ്രതാപന്‍ പറയുന്നു. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷണന്‍ ആഭ്യന്തര മന്ത്രിയുമായ ഇടത് സര്‍ക്കാരാണ് ബീമാപ്പള്ളി വെടിവെപ്പ് നടത്തിയതെന്നും മഹേഷിന്റെ 'മാലിക്' ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാനോ വിരല്‍ചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

സിനിമയിലെ പ്രതിനിധാനങ്ങള്‍ കാരണം ചിത്രത്തിന് ബീമാപ്പള്ളി വെടിവെപ്പുമായി ബന്ധമൊന്നുമില്ല എന്ന വിശദീകരണം ഇപ്പോള്‍ നിലനിക്കുന്നതല്ലെന്നും റമദാപള്ളി വെടിവെപ്പ് ബീമാപ്പള്ളി വെടിവെപ്പായി വായിക്കപ്പെടുകയാണെന്നും പ്രതാപന്‍ പറയുന്നു.

ഭാഷയുടെ ദൃശ്യതയുടെ സാധ്യതകള്‍ മഹേഷിന് അറിയാമെന്നും സിനിമ അതെത്ര ആഴത്തില്‍ ഫലിപ്പിക്കും എന്നതിനെ പറ്റിയും മഹേഷിന് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് സങ്കേതങ്ങള്‍ പുലര്‍ത്തുന്ന ഇസ്ലാംപേടിയുടെ, മുന്‍ധാരണകളുടെ നിരവധിയായ പ്രതിഫലനങ്ങള്‍ 'മാലിക്' കാണിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ടി എന്‍ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മാലിക് മികച്ചൊരു സിനിമാനുഭവം എന്ന നിലക്ക് മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് കരുതിയാണ് കണ്ടുതുടങ്ങിയതെങ്കിലും അതുണ്ടായില്ല; കാരണം വഴിയേ പറയാം.

അതേസമയം ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജോജു, ജലജ, സനല്‍ അമന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍ എന്നിങ്ങനെ തുടങ്ങിയുള്ള താരനിര ഗംഭീര അഭിനയമാണ് കാഴ്ചവെച്ചത്. ഛായാഗ്രഹണം, കലാസംവിധാനം, സംവിധാനം, സംഗീതം എന്നിവയും നല്ല നിലവാരം പുലര്‍ത്തിയെന്നത് മലയാള സിനിമക്ക് മുതല്‍ക്കൂട്ടാണ്. ലോക സിനിമാ ഭൂപടത്തില്‍ മലയാളത്തെ അടയാളപ്പെടുത്താന്‍ ഫഹദ് ഫാസില്‍ എന്നൊരു ബ്രാന്‍ഡ് കൂടി ഉണ്ടാകുന്നു എന്നത് 'മാലിക്' വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

സിനിമ ഒരു കലയാണ്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട വിഷയവുമാണ്. ഇതെല്ലം അംഗീകരിച്ചുകൊണ്ടുതന്നെ ഏറെ ഗൗരവത്തോടെ പറയട്ടെ, മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു. 'മാലിക്' ഒരു ഭാവനാസൃഷ്ടിയാണ്. ഇതിന് ബീമാപ്പള്ളി വെടിവെപ്പുമായി ബന്ധമൊന്നുമില്ല എന്ന വിശദീകരണം ഇപ്പോള്‍ നിലനിക്കുന്നതല്ല. അതിന്റെ കാരണം, ഒന്ന് സിനിമയിലെ പ്രതിനിധാനങ്ങളാണ്. മറ്റൊന്ന് മഹേഷിന്റെ തന്നെ വാക്കും: കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്കിടയില്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉണ്ടായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണ് 'മാലിക്.'

റമദാപള്ളി വെടിവെപ്പ് ബീമാപ്പള്ളി വെടിവെപ്പായി വായിക്കപ്പെടുകയാണ്. ഭാഷയുടെ ദൃശ്യതയുടെ സാധ്യതകള്‍ മഹേഷിന് അറിയാം. സിനിമ അതെത്ര ആഴത്തില്‍ ഫലിപ്പിക്കും എന്നതിനെ പറ്റിയും മഹേഷിന് നല്ല ബോധ്യമുണ്ട്. ബീമാപ്പള്ളി വെടിവെപ്പ് എന്ന ഭരണകൂട ഭീകരതയുടെ ഏടുകളിലേക്ക് കേരളം മുഴുവന്‍ തിരിഞ്ഞു നടക്കുന്നുണ്ട് ഇപ്പോള്‍. അവിടെ അധികാരഭിംബം കമ്യുണിസ്റ്റ് സര്‍ക്കാരാണ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായ, കോടിയേരി ബാലകൃഷണന്‍ ആഭ്യന്തര മന്ത്രിയായ ഇടത് സര്‍ക്കാരാണ് ബീമാപ്പള്ളി വെടിവെപ്പ് നടത്തിയത്. ഓര്‍മ്മകള്‍ വീണ്ടെടുക്കപ്പെടുന്നു എന്നത് വലിയ കാര്യമാണല്ലോ. വിപരീത ഫലത്തിനാലാണെങ്കിലും മഹേഷിന്റെ സിനിമ അതിന് നിമിത്തമാകുന്നു.

മഹേഷിന്റെ 'മാലിക്' ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാനോ വിരല്‍ചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ടായിരിക്കും! ഇപ്പോള്‍ ബോളിവുഡില്‍ നടക്കുന്ന പ്രോപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദമാവില്ലേ ഇത്തരം സിനിമാ ശ്രമങ്ങള്‍! ഇടത് സങ്കേതങ്ങള്‍ പുലര്‍ത്തുന്ന ഇസ്ലാംപേടിയുടെ, മുന്‍ധാരണകളുടെ, വാര്‍പ്പുനിര്‍മ്മിതികളുടെ നിരവധിയായ പ്രതിഫലനങ്ങള്‍ 'മാലിക്' കാണിക്കുന്നു. വില്ലന്റെ പാര്‍ട്ടി, കൊടി, പേര്, പാര്‍ട്ടി ഓഫീസിലെ ചിത്രങ്ങള്‍, സുനാമിക്കാലത്ത് മതം നോക്കി പടിയടക്കുന്ന പള്ളിക്കമ്മിറ്റി, ആയുധം-അക്രമം- അധികാര വിതാനം- ഇതിലെ ഗള്‍ഫ് പണത്തിന്റെ സ്വാധീനം എന്നിങ്ങനെ അനവധിയുണ്ട് എണ്ണാന്‍. 'മാലിക്' രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത്ത് കാണുമ്ബോള്‍ മലയാള സിനിമയെ ഓര്‍ത്ത് അഭിമാനവും അതിലെ പ്രതിനിധാനങ്ങള്‍ ഉണ്ടാക്കാനിടയുള്ള പ്രത്യഘാതങ്ങള്‍ ഓര്‍ത്ത് നിരാശയും പരക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam