ഓസ്‌കാര്‍ വേദിയിലെ കരണത്തടി: വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് സെറീന വില്യംസ്

FEBRUARY 2, 2023, 8:13 PM

കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ തെറ്റിന് ഹോളിവുഡ് താരം വില്‍ സ്മിത്ത് മാപ്പ് നല്‍കണമെന്ന് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ ഭാര്യ ജെയ്ഡ സ്മിത്തിനെ കുറിച്ച് തമാശ പറഞ്ഞതിന് താരം ഹാസ്യനടന്‍ ക്രിസ് റോക്കിനെ അടിച്ച സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു 41 കാരിയായ ടെന്നീസ് ഇതിഹാസം .  

ഭാര്യ ജെയ്ഡയുടെ തലമുടിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. വേദിയിലേക്ക് നടന്നു ചെന്ന് വില്‍ സ്മിത്ത് ക്രിസിനെ തല്ലുകയായിരുന്നു. വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ് ജെയ്ഡ. തലമുടി കൊഴിഞ്ഞു പോവുന്ന ഒരുതരം അവസ്ഥയാണിത്. തന്റെ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം നടന് നല്‍കണമെന്നതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സെറീന വ്യക്തമാക്കി. നാമെല്ലാവരും അപൂര്‍ണ്ണരാണ്, നാമെല്ലാവരും മനുഷ്യരാണ്, നമുക്ക് പരസ്പരം ദയ കാണിക്കാം. സെറീന പറഞ്ഞു.

സ്പോര്‍ട്സ് ലോകത്തിന്റെ നെറുകയില്‍ എത്തിയ സെറീന ഓസ്‌കാര്‍ വിജയത്തെയും ഞെട്ടിക്കുന്ന സംഭവത്തിന് ശേഷം നേരിട്ട് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡ് നേടിയ സമ്മര്‍ ഓഫ് സോളിനെയും ആ അടി എങ്ങനെ മറികടന്നുവെന്ന് വ്യക്തമാക്കി. ഇതൊരു അവിശ്വസനീയമായ ചിത്രമാണെന്ന് ഞാന്‍ കരുതി, അതിനുശേഷം ക്വസ്റ്റ്ലോവിനൊപ്പം അവിശ്വസനീയമായ ഒരു സിനിമ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.-സെറീന പറഞ്ഞു. അടിയുടെ ഫലമായി സ്മിത്തിനെ പത്ത് വര്‍ഷത്തേക്ക് ഓസ്‌കാറില്‍ നിന്ന് വിലക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam