752.5 ദശലക്ഷം വാച്ച് അവറുമായി 'വെനെസ്ഡെ' വെബ് സീരീസ്. മറ്റ് പല നെറ്റ്ഫ്ലിക്സ് സീരീസുകളുടെ റെക്കോർഡിനെയും മറികടന്നുകൊണ്ടാണ് 'വെനെസ്ഡെ'യുടെ നേട്ടം. ഡാർക്ക് കോമഡി വിഭാഗത്തിലുള്ള പരമ്പരയിലെ ടൈറ്റിൽ കഥാപത്രത്തെ അവതരിപ്പിക്കുന്നത് ജെന്ന ഒർടെഗ ആണ്.
കഴിഞ്ഞ ദിവസം പുറത്തു വന്ന വാച്ച്-ടൈം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളിൽ പരമ്പര അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.
നവംബർ 23-നാണ് വെനെസ്ഡെ റിലീസിനെത്തിയത്. ലോകമെമ്പാടും ജനപ്രീതി നേടിയ'ബ്രിഡ്ജർടൺ' പരമ്പരയുടെ രണ്ടാം സീസൺ റിലീസ് ചെയ്ത് ആദ്യ 28 ദിവസങ്ങൾ പിന്നിടുമ്പോഴും 656.3 ദശലക്ഷം മണിക്കൂർ മാത്രമാണ് വാച്ച് അവർ.
'സ്ട്രേഞ്ചർ തിംഗ്സ്' 1.35 ദശലക്ഷം മണിക്കൂർ, 'സ്ക്വിഡ് ഗെയിം' 1.65 ദശലക്ഷം മണിക്കൂർ, 'മണി ഹൈസ്റ്റ്' 792.2 ദശലക്ഷം മണിക്കൂർ എന്നിങ്ങനെയാണ് മറ്റ് പരമ്പരകളുടെ കണക്ക്. 1991-ൽ റിലീസ് ചെയ്ത 'ആഡംസ് ഫാമിലി' എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് 'വെനെസ്ഡെ' ഒരുക്കിയിരിക്കുന്നത്.
ആഡംസ് ഫാമിലിയെ അംഗമായ വെനെസ്ഡെ ആഡംസിന്റെ കഥയാണ് പരമ്പര. എട്ട് എപ്പിസോഡുകളാണ് നിലവിലുള്ളത്. സ്വഭാവത്തിലും ശരീരഭാഷയിലും കഴിവിലും വ്യത്യസ്തമായ 16 കാരിയാണ് വെനെസ്ഡെ. തന്റെ മാതാപിതാക്കളിലുള്ള ചില മാന്ത്രിക കഴിവുകൾ തന്നിലുണ്ടെങ്കിലും അതിനോട് വെനെസ്ഡെയ്ക്ക് താല്പര്യമില്ല. എന്നാൽ ആ കഴിവുകൾ കൊണ്ടുവരുന്നതിന് വേണ്ടി വെനെസ്ഡെയെ മാതാപിതാക്കൾ നിർബന്ധിക്കുന്നു. തുടർന്ന് അവർ പഠിച്ച നെവർമോർ അക്കാദമിയിൽ വെനസ്ഡെയെ ചേർക്കുകയും അവിടെയുള്ള സംഭവങ്ങളുമാണ് വളരെ രസകരമായ രീതിയിൽ പരമ്പരയിലൂടെ കാണാൻ സാധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്