വിവേക് വിടപറഞ്ഞത് കലാമിന്റെ സ്വപ്നം ബാക്കിയാക്കി 

APRIL 17, 2021, 6:54 PM

തമിഴ് സിനിമ ഹാസ്യതാരം വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും സിനിമാ ലോകം. നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അദ്ദേഹം അഭിനയിച്ചെങ്കിലും, വിവേകിന് ജീവിതത്തില്‍ ഒരു ഒറ്റ സൂപ്പര്‍സ്റ്റാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് മറ്റാരുമല്ല ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ആണ് അത്. പൊതുവേദികളിലും എവിടെയും എപ്പോഴും അഭിമാനത്തോടെ വിവേക് പറഞ്ഞിരുന്നത് കലാമിനെക്കുറിച്ചായിരുന്നു.

കലാമുമായി വിവേകിനുണ്ടായിരുന്നത് ആത്മബന്ധമായിരുന്നു. 'കലാം അയ്യാ' എന്നാണ് എപ്പോഴും ആദരവോടെ വിവേക് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. കൂടാതെ തമിഴ്നാട്ടിലുടനീളം ഒരു കോടി മരങ്ങള്‍ നടണമെന്ന അബ്ദുല്‍ കലാമിന്റെ ഉപദേശം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു വിവേക്.

ആഗോള താപനത്തിനെതിരെ 'ഗ്രീന്‍ കലാം' പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിവേകിനെ സിനിമയിലെ തന്റെ പ്രിയ ചങ്ങാതിയെന്നാണ് കലാം വിശേഷിപ്പിച്ചത്. 'ഗ്രീന്‍ കലാം'പദ്ധതിയുടെ ഭാഗമായി 37 ലക്ഷത്തിലധികം മരങ്ങളാണ് വിവേകിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലുടനീളം നട്ടത്. തന്റെ സിനിമകളില്‍ പലപ്പോഴും അബ്ദുല്‍ കലാമിന്റെ പേര് ബഹുമാനത്തോടെ വിവേക് പരാമര്‍ശിച്ചിരുന്നു.

vachakam
vachakam
vachakam

ഡല്‍ഹിയില്‍ ശിവാജിയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് , ഒരു ടെലിവിഷന്‍ ചാനലിനായി രാഷ്ട്രപതി ഭവനില്‍ കലാമുമായുള്ള അഭിമുഖം നടത്താനുള്ള അപൂര്‍വ അവസരവും വിവേകിനു ലഭിച്ചിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam