ദിലീപിൻറെ കരിയറിലെ 149-ാം ചിത്രം:  'ഡി 149' തുടങ്ങി

MARCH 30, 2023, 5:42 PM

കരിയറിലെ മൂന്നാമത്തെ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് വിനീത് കുമാർ. ദിലീപ് ആണ് ചിത്രത്തിലെ നായകനും നിർമ്മാതാവും. ചിത്രത്തിൻറെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ വച്ച് നടന്നു.

ദിലീപ് അഭിനയിക്കുന്ന 149-ാമത്തെ ചിത്രമാണിത്. പൂജ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിർ നിർവ്വഹിക്കുന്നു. 

രാജേഷ് രാഘവൻ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു. 

vachakam
vachakam
vachakam

എഡിറ്റർ ദീപു ജോസഫ്, പ്രോജക്ട് ഹെഡ് റോഷൻ ചിറ്റൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ യെല്ലോടൂത്ത്. ഏപ്രിൽ 15 മുതൽ എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam