ഐറിഷ് പ്രീമിയറിനായി ഒരുങ്ങി 'ഫാമിലി'

SEPTEMBER 20, 2023, 9:12 AM

 കോർക്ക്, അയർലൻഡ് എന്നിവിടങ്ങളിൽ നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം 'ഫാമിലി' അതിന്റെ ഐറിഷ് പ്രീമിയറിനായി ഒരുങ്ങുന്നു. ഇക്കഴിഞ്ഞ റോട്ടർഡാം ചലച്ചിത്രമേളയിൽ ആയിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.  68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 

ഡോൺ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒന്നാണ്. സിനിമയിലെ വിനയ് ഫോർട്ടിന്റെ വേറിട്ട പ്രകടനത്തിനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലായി ആകെ പതിനൊന്ന് മേളകളിൽ ഫാമിലി പ്രദർശിപ്പിച്ചിരുന്നു. 

അതിന്റെ പന്ത്രണ്ടാമത് മേളയായി കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്ന് എഴുതിയ "ഫാമിലി" ഡാർക്ക് കോമഡിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നതും പ്രേക്ഷകരെ പിടിച്ചു കുലുക്കുന്നതുമായ ഒരു സിനിമാവിഷ്കാരമാണ്. 

vachakam
vachakam
vachakam

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം, ഒരു സമ്പന്ന കുടുംബത്തിനുള്ളിലെ സങ്കീർണ്ണവും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കാത്തതുമായ "പവർ ഡൈനാമിക്സി"ലേക്ക് കടന്നുചെല്ലുകയും അതിനെ തുറന്നുകാട്ടുകയും ചെയ്യുന്നു. 

വിനയ് ഫോർട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, അഭിജ ശിവകല, നിൽജ കെ. ബേബി എന്നിവരടങ്ങുന്ന ഒരു കൂട്ടം മികച്ച അഭിനേതാക്കൾ അവരുടെ പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവം ഫാമിലിയിലൂടെ സാധ്യമാക്കുന്നു. മറ്റ് നാല് ശ്രദ്ധേയമായ സിനിമകൾക്കൊപ്പം "യങ് ജൂറി പ്രൈസി"നായുള്ള മത്സരത്തിൽ "ഫാമിലി"യെ തിരഞ്ഞെടുത്തതാണ് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഹൈലൈറ്റുകളിലൊന്ന്. ഫെസ്റ്റിവലിൽ മികച്ച പ്രകടനം തന്നെ സിനിമ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam