ഡ്യൂപ്പിനെ ഒഴിവാക്കി ചിയാൻ വിക്രം ആ സീൻ ചെയ്തു

JANUARY 24, 2021, 9:09 AM

ഒരു സിനിമയിൽ തന്നെ നിരവധി ഗെറ്റപ്പുകളിൽ എത്തി പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് ചിയാൻ വിക്രം കാഴ്ചവെച്ചിട്ടുള്ളത്. ഏറ്റവും  കോബ്രയിലും വ്യത്യസ്‍തമായ ഏഴു ഗെറ്റപ്പുകളിലാണ് വിക്രം വരുക. ടീസറിന്റെ അവസാന ഭാഗത്തിലെ ഒരു രംഗത്തിൽ തല കീഴായി കിടന്ന വിക്രമിനെ മർദിക്കുന്ന ഒരു രംഗമുണ്ട്. സ്വന്തം ജീവൻ പോലും പണയം വെച്ചാണ് വിക്രം ആ രംഗം ചെയ്തതെന്ന് ആരാധകനായ ലിങ്കേശൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.  സിനിമയുടെ ടീസറിന് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

കുറിപ്പ് വായിക്കാം:

സിനിമലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണ് കോബ്ര. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന്റെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ചിയാൻ വിക്രമിന്റെ പ്രതിനായകൻ ആയി ഇർഫാൻ പത്താൻ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ ആണ്.

vachakam
vachakam
vachakam

ഈ മാസം 9 നു പുറത്തിറങ്ങിയ സിനിമയുടെ ടീസർ രാജ്യമൊട്ടാകെ വൻ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയുടെ ടീസറിന്റെ അവസാനത്തിൽ വിക്രമിനെ തലകീഴായി കെട്ടി തൂക്കി മർദ്ദിക്കുന്ന ഒരു രംഗമുണ്ട്. സംവിധായകനായ അജയ് ജ്ഞാനമുത്തുവിന് ആ സീൻ ചെയ്യുവാൻ അല്പം ഭയമുണ്ടായിരുന്നു. തലകീഴായി കെട്ടി തൂക്കിയ വിക്രത്തിന്റെ വായ തുണി കൊണ്ട് മൂടിയെക്കുകയായിരുന്നു. അതിനാൽ ശ്വസിക്കാൻ കഴിഞ്ഞില്ല. അപ്പോൾ വെള്ളത്തിലേക്ക് താഴുമ്പോൾ ബിപി കൂടി സീരിയസ് ആകാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് ഡ്യൂപ്പിനെ വെച്ച് ആ സീൻ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

ഡ്യൂപ്പിനെക്കൊണ്ട് ആ സീൻ ടേക്ക് പോയി. എന്നാൽ ആ സീൻ ശരിയായി എടുക്കാൻ സാധിച്ചില്ല. ഡ്യൂപ്പിനും 15 സെക്കന്റിന് മേളിൽ ചെയ്യാൻ പറ്റിയില്ല. കൂടാതെ വെള്ളം കയറി പുള്ളിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് കൊണ്ട് അവർ അതും ഒഴിവാക്കാൻ തീരുമാനിച്ചു. അപ്പോൾ വിക്രം വന്നിട്ട് പറഞ്ഞു, ‘ആ സീൻ ഞാൻ ചെയ്യാം, അതിന് കുഴപ്പമില്ല ഞാൻ നോക്കിക്കോളാം എന്ന്’. അങ്ങനെ സംവിധായകൻ ആ സീൻ വിക്രമിനെ വെച്ചു ചെയ്യാൻ തീരുമാനിച്ചു. വളരെ മികച്ചതായിട്ട് തന്നെ വിക്രം ആ സീൻ ചെയ്തു. ആ സമയത്ത് അദ്ദേഹത്തിന്റെ ബിപി കൂടിയിരുന്നു. അടുത്ത ദിവസങ്ങളിലും ബിപിയിൽ ഒരുപാട് വേരിയേഷൻസ് വന്നു. നെറ്റിയിലെ ഞരമ്പുകൾ ഒക്കെ വീങ്ങി. എന്നാൽ ആ സ്‌ട്രെയിൻ ഒന്നും വക വെക്കാതെ ഡ്യൂപ്പിനെ ഒഴിവാക്കി അദ്ദേഹം ആ സീൻ ഏറ്റവും മികച്ചതാക്കി.

ഷൂട്ടിംഗ് തീർന്നാൽ തമിഴ് തെലുങ്ക് എന്നീ ഭാഷകൾക് പുറമെ ഹിന്ദി ഭാഷയിലും ചിത്രം റിലീസ് ചെയ്യും. ഇതിൽ വിക്രമിന്റെ ഏഴു കഥാപാത്രങ്ങൾക്കും ശബ്ദം കൊടുക്കുന്നത് അദ്ദേഹം തന്നെ ആണ്. അതുകൊണ്ടു തന്നെ ചിത്രം വലിയ ഒരു റിലീസ് ആകാൻ ആണ് സാധ്യത.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam