കിടിലൻ മേക്കോവറിൽ ചിയാൻ

JUNE 12, 2021, 9:38 PM

വ്യത്യസ്തമായ മേക്കോവറുകൾ കൊണ്ട് പ്രേക്ഷകരുടെ കയ്യടി വാങ്ങുനാണ് നടനാണ് ചിയാൻ വിക്രം.  പുതിയ ചിത്രമായ കോബ്രയ്ക്ക് വേണ്ടി താരത്തിന്റെ മേക്കാവോറാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

കോബ്രയിൽ വിക്രം ഏഴു ഗെറ്റപ്പുകളിലാണ് എത്തുന്നത്. അതിലെ ഒരു ഗെറ്റപ്പിന്റെ ചിത്രമാണ്  ചിത്രത്തിന്റെ സംവിധായകനായ  

 അജയ് ജ്ഞാനമുത്തു പങ്കുവെച്ചിരിക്കുന്നത്. ജോലിയിലേക്ക് തിരികെയെത്താൻ കാത്തിരിക്കാനാവില്ലെന്ന കുറിപ്പോടെയാണ് അജയ് ചിത്രം ചെയ്തത്.

vachakam
vachakam
vachakam

ഇർഫാൻ പത്താൻ ചിത്രത്തിൽ അസ്ലാൻ യിൽമാസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രമിനെയും ഇർഫാൻ പത്താനെയും കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്മപ്രിയ തുടങ്ങിയ വൻതാരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിനയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തിൽ എത്തുന്നു.

ഏഴ് സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം. ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങ്. ആക്ഷൻ കൊറിയോഗ്രാഫി ദിലീപ് സുബ്ബരായൻ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam