പേരറിവാളനെ മോചിപ്പിക്കണം ; വിജയ് സേതുപതി 

NOVEMBER 21, 2020, 4:22 PM

രാജീവ്‌ ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതി.ഇതുസമ്പന്ധിച്ച അന്തിമ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് താരം തമിഴ്നാട് ഗവർണർക്ക് കത്തെഴുതി. 

പേരറിവാളന്റെ അമ്മ 29 വർഷമായി തന്റെ മകന്റെ മോചനത്തിനായി പോരാടുകയാണ്. പേരറിവാളന്റെ മോചനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഗവർണർക്ക് എടുക്കാമെന്ന് മുൻപ് സുപ്രീംകോടതി പറഞ്ഞിരുന്നു.അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേർ രംഗത്തെത്തുന്നത്.  

വിജയ് സേതുപതിയ്ക്കു പുറമെ ഭാഗ്യരാജ്, സത്യ രാജ്, വെട്രിമാരൻ തുടങ്ങിവരും പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് മുൻപ് രംഗത്ത് വന്നിരുന്നു. 

vachakam
vachakam
vachakam

English summary :  Vijay Sethupathi requests Tamil Nadu Governor to release Perarivalan

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS