തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച മാസ്റ്റർ ഒടിടി റിലീസിന് ഒരുങ്ങുന്നു!

JANUARY 27, 2021, 12:28 PM

തമിഴ്നാട്ടിലെയും കേരളത്തിലെയും എന്തിന് ഇന്ത്യൻ തിയേറ്ററുകൾക്ക് പുത്തൻ ഉണർവേകാൻ സഹായകരമായ ദളപതി വിജയ് ചിത്രം മാസ്റ്റർ റിലീസ് ചെയ്ത പതിനേഴാം ദിവസം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. കൊറോണ പ്രതിസന്ധിയിൽ തളർന്ന തീയേറ്ററുകളിൽ പ്രേക്ഷകരെ കൊണ്ടുവരാൻ നിർണായക സ്വാധീനം ചെലുത്തിയ വിജയ് ചിത്രം മാസ്റ്റർ ആമസോൺ പ്രൈം റിലീസിലൂടെ ഓൺലൈൻ പ്ലാറ്റ്ഫോമിലും ആധിപത്യം സ്ഥാപിക്കാൻ പോവുകയാണ്. ഏറെ ആവേശത്തോടെയാണ് ആരാധകർ അവരുടെ ഇഷ്ട നായകൻ വിജയ്യുടെ ചിത്രം തിയേറ്ററുകളിൽ സ്വീകരിച്ചത്.

കൈതി എന്ന ബ്ലോക്ക് ബസ്റ്റർ വിജയചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് മാസ്റ്റർ. ആമസോൺ പ്രൈം ഇൽ ഈ മാസം 29ന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുകയാണ്. അതിനു മുന്നോടിയായി 2.46 മിനിറ്റ് ദൈർഘ്യമുള്ള പുതിയ ട്രെയിലറും റിലീസ് ആയിരിക്കുകയാണ്. 3 മണിക്കൂർ 10 മിനിറ്റ് ദൈർഘ്യത്തോടെ കട്ടുകൾ ഒന്നുമില്ലാതെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മാസ്റ്റർ പ്രദർശിപ്പിക്കാൻ പോകുന്നത് എന്ന സവിശേഷതയുണ്ട്. മാസ്റ്റർ തിയേറ്ററിൽ ആസ്വദിച്ച ആരാധകരിലും ഇത് ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വരുന്നതിനുമുമ്പ് തീയേറ്ററിൽ തന്നെ മാസ്റ്റർ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകിയിരുന്നു. സൂപ്പർസ്റ്റാർ സ്റ്റാർഡമുള്ള വിജയ് ചിത്രം തിയേറ്ററുകളിൽ വന്നാലുള്ള പ്രതീതി തന്നെയാണ് തിയേറ്റർ ഉടമകൾ അടക്കം മാസ്റ്ററിന് വേണ്ടി കാത്തിരിക്കാൻ കാരണമായത്. വിജയ്യ്ക്കും തിയേറ്ററിൽ മാസ്റ്റർ റിലീസ് ചെയ്ത സിനിമ വ്യവസായത്തിന് മുതൽക്കൂട്ട് ആവണം എന്നു തന്നെയായിരുന്നു ആഗ്രഹം. ആ ഉറപ്പ് പാലിച്ചതിനുശേഷമാണ് ഇപ്പോൾ മാസ്റ്റർ ഓൺലൈൻ ആമസോൺ പ്രൈം വഴി ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലേക്ക് എത്തുന്നത്.ആദ്യ പത്ത് ദിവസങ്ങൾ കൊണ്ട് തന്നെ ലോക ബോക്സ് ഓഫീസിൽ മാസ്റ്റർ 200 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു എന്നുള്ളതാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. വിദേശ മാർക്കറ്റുകളിലും മാസ്റ്റർ വിതരണക്കാർക്ക് ലാഭം സൃഷ്ടിച്ച സിനിമയാണ്. എന്നാൽ നോർത്തിന്ത്യൻ മേഖലയിൽ വേണ്ടത്ര പ്രകമ്പനം സൃഷ്ടിക്കാൻ മാസ്റ്ററിന് കഴിഞ്ഞില്ല എന്നുള്ളതും വസ്തുതയാണ്. വിജയ്ക്കൊപ്പം മാസ്റ്ററിൽ വിജയ് സേതുപതിയും ഒരു മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോൾ മാസ്റ്റർ സിനിമയുടെ ഓൺലൈൻ റിലീസിനായി കാത്തിരിക്കുകയാണ് തീയേറ്ററിൽ ഈ സിനിമ കണ്ടവരും കാണാത്തവരും ആയ ആരാധകർ.


vachakam
vachakam
vachakam

Summary : Blockbuster Vijay film Master is all set to release in ott platform through Amazon prime on January 29.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam