പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് സൗജന്യ സിനിമ പരിശീലനം 

APRIL 16, 2021, 2:00 PM

പിന്നോക്ക വിഭാഗത്തിലുള്ള യുവതി- യുവാക്കൾക്കായി ചലച്ചിത്ര പരിശീലന പദ്ധതിയുമായി സംവിധായകൻ വെട്രിമാരൻ. 21നും 25നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കൾക്കായാണ് പദ്ധതി. ഓരോ വിദ്യാർത്ഥിയ്ക്കും ഭക്ഷണവും താമസ സൗകര്യവും ഉൾപ്പടെയുള്ള കാര്യങ്ങളും സൗജന്യമാണ്.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കൾച്ചറിനൊപ്പമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വെട്രിമാരൻ തന്നെയാണ് പത്രസമ്മേളനത്തിനിടയിൽ വിവരം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം വിജയ്‌ക്കൊപ്പം ചിത്രം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. ഒരു തമിഴ് മാധ്യമത്തിന്മ നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്. വിജയ് ഇപ്പോൾ അഭിനയിക്കുന്ന ദളപതി 65ന് ശേഷം ചിത്രം ആരംഭിക്കും.

vachakam
vachakam
vachakam

അതേസമയം സൂരിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വെട്രിമാരനിപ്പോൾ. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാകാനുള്ള സമയമായി. അതിന് ശേഷം ‘വാടി വാസൽ’ എന്ന സൂര്യയുമായുള്ള ചിത്രവും വെട്രിമാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. ധനുഷ് പ്രധാന വേഷത്തിലെത്തിയ അസുരനാണ് അവസാനമായി പുറത്തിറങ്ങിയ വെട്രിമാരൻ ചിത്രം. ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷിന് ലഭിച്ചിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam