യുവനടൻ വരുൺ ധവാൻ വിവാഹിതനായി; ആശംസകൾ നേർന്ന് ബോളിവുഡ് ലോകം!

JANUARY 25, 2021, 12:01 AM

യുവാക്കളുടെ ഹരമായ ബോളിവുഡ് യുവ സൂപ്പർതാരം വരുൺ ധവാന്റെ വിവാഹം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കുകൊണ്ട, മുംബൈയിലെ അലിബാഗിൽ അരങ്ങേറിയ സ്വകാര്യ ചടങ്ങിലാണ് വരുൺ തന്റെ പ്രിയ വധു നടാഷയെ സ്വന്തമാക്കിയത്. നടാഷയും വരുൺ ധവാനും സ്കൂൾ കാലഘട്ടം മുതലേ ഉറ്റ സുഹൃത്തുക്കളാണ്. പ്രശസ്ത ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്റെ മകനാണ് വരുൺ ധവാൻ. നടാഷയാണെങ്കിൽ മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നടാഷ ദലാൽ ലേബൽ ഉടമയാണ്.  രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരാണ് നടാഷയുടെ മാതാപിതാക്കൾ.

ഒരു സഹ സംവിധായകനായിട്ടാണ് വരുൺ ധവാൻ ബോളിവുഡ് സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയിലൂടെ ആയിരുന്നു ആ രംഗപ്രവേശം. അതിനുശേഷം വരുൺ ധവാൻ കരൺ ജോഹർ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയർ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് ഒരു നടനായി അരങ്ങേറുന്നത്. കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ ഷോയിൽ ഈയിടെ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ മനസ്സ് തുറന്നിരുന്നു.

2020 മെയ് മാസം നടത്താൻ തീരുമാനിച്ച വിവാഹം കൊവിഡ് ദുരിതം വിദഗ്ധ സാഹചര്യത്തിൽ കുറച്ചുനാളത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ ചിലർ പങ്കെടുത്ത വിവാഹ  ഈ ചടങ്ങ് വളരെ വർണാഭമായാണ് അരങ്ങേറിയത്. പിന്നീട് ബദലാപൂർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ, ഒക്ടോബർ എന്നീ സിനിമകളിലൂടെ ആരാധകരുടെ മനംകവർന്ന വരുൺ ധവാൻ ഇന്നത്തെ ബോളിവുഡ് ടോപ് യുവതാരമാണ്. 

Summary: Bollywood super youngster actor Varun Dhawan got married with his long time friend business women Natasha. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam