കുടുക്ക് 2025 വീഡിയോ ഗാനം

JULY 23, 2021, 8:22 PM

കൃഷ്ണ ശങ്കറും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രമാവുന്ന കുടുക്ക് 2025ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 

ദുൽഖർ സൽമാൻ ഉൾപ്പടെ നിരവധിപേർ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിദ് ശ്രീറാമും ഭൂമീയും ചേര്‍ന്ന് ആണ് ഗാനം പാടിയിരിക്കുന്നത്. ഭൂമീയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

‘പ്രധാനപ്പെട്ട എല്ലാ വര്‍ക്കുകളും കഴിഞ്ഞു. ഇനി ബാക്ക്ഗ്രൗണ്ട് കൂടെ മാത്രമേയുള്ളു. തിയേറ്റര്‍ ആയിരുന്നു നമ്മള്‍ ഉദേശിച്ചത്. ഇനിയിപ്പോ എങ്ങനെ എന്ന് അറിയില്ലെന്ന് കൃഷ്ണ ശങ്കര്‍ പറഞ്ഞു.

vachakam
vachakam
vachakam

കാരണം തിയേറ്റര്‍ മൂവി ആയിരുന്നു. കാര്യങ്ങള്‍ കഴിയാറായി. അടുത്ത് തന്നെ റിലീസ് ഉണ്ടാകും. ബിലഹരി ഈ സിനിമയുടെ കഥ പറയുമ്പോള്‍ ലോക്ക്ഡൗണ്‍ ആയിരുന്നു. ആ സമയത്ത് നമ്മള്‍ താടിയും മുടിയുമൊക്കെ വളര്‍ത്തി നില്‍ക്കുവാണ്. അപ്പോള്‍ അദ്ദേഹം പറഞ്ഞു നമുക്ക് ഈ ലുക്ക് മതി എന്ന്. ഇതിലെ ക്യാരക്ടറിന്റെ പേര് മാരന്‍ എന്നാണ്. അയാള്‍ കുറച്ച് റഫ് ആണ്. 

അതിനു വേണ്ടിയാണു ഈ ലുക്ക് പിടിച്ചത്. ഈ സിനിമയെ ഒരു റൊമാന്റിക് ത്രില്ലര്‍ എന്ന് പറയാം. 2025ല്‍ ഇത് സംഭവിച്ചേക്കാം എന്ന ആശയത്തില്‍ നിന്നാണ് ഈ ഒരു സിനിമ. കൊവിഡിന് ശേഷം എങ്ങനെയൊക്കെ ആകാം എന്ന് ഈ സിനിമ പറയുന്നു’, കൃഷ്ണ ശങ്കര്‍ വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam