ചലച്ചിത്ര അസ്വാധകരുടെ വിരൽ തുമ്പിൽ എത്തി ടൊറന്റോ ഫിലിം ഫെസ്റ്റിവൽ 2020

SEPTEMBER 21, 2020, 12:20 AM

ടൊറോന്റോ: ആയിരക്കണക്കിന് സിനിമാപ്രേമികളെയും പത്രപ്രവർത്തകരെയും വ്യവസായ പ്രൊഫഷണലുകളെയും ആകർഷിക്കുന്ന ഒരു വലിയ സാംസ്കാരിക വാണിജ്യ സ്ഥാപനമാണ് ടൊറന്റോ ചലച്ചിത്രോത്സവം. വെനീസ്, ടെല്ലുറൈഡ് ചലച്ചിത്രമേളകൾക്കൊപ്പം ചലച്ചിത്ര സീസണുകളുടെ ഔദ്യോഗിക തുടക്കം കുറിക്കുന്ന ഒന്നാണ് ടൊറന്റോ.

കാൻസ്, സൗത്ത് ബൈ സൗത്ത് വെസ്റ്റ്, ടെല്ലുറൈഡ് തുടങ്ങിയ ഉത്സവങ്ങൾ റദ്ദാക്കാൻ കാരണമായ കോവിഡ്-19 മഹാമാരിക്ക് ശേഷം നാടകീയമായി മാറ്റം വരുത്തിയ വിർച്വൽ ലാൻഡ്‌സ്കേപ്പിൽ നടക്കുന്ന ആദ്യത്തെ പ്രധാന ചലച്ചിത്ര ഉത്സവങ്ങളിൽ ഒന്നാണ് ടിഫ്.

ഒരാഴ്ച മുമ്പ് വിജയകരമായ സമാപിച്ച വെനീസ് ഫിലിം ഫെസ്റ്റിവൽ പോലെ, വെട്ടിച്ചുരുക്കിയ പരിപാടികൾ, ശേഷി-കുറച്ച സ്‌ക്രീനിംഗുകൾ, ഉത്സവപ്രേമികൾക്ക് നിർബന്ധിത ഫെയ്‌സ് കവറുകൾ ഉൾപ്പെടെയുള്ള മറ്റ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ടൊറന്റോ പരിപാടികൾ നടപ്പിലാക്കിയത്.

vachakam
vachakam
vachakam

ടൊറന്റോ ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഡേവിഡ് ബൈണിന്റെ "അമേരിക്കൻ ഉട്ടോപ്പിയ". കാണികൾക്ക് മനോഹരമായ ഒരു അനുഭവമാണ് ഈ സിനിമ എന്ന് ലോസ്‌ ആഞ്ചലസ് റിപ്പോർട്ട് ചെയ്തു. പ്രതിഭാധനനായ ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെയുടെ "ദി ഡിസിപ്ലിൻ" വളരെ വ്യത്യസ്തമായ ഒരു സംഗീത അനുഭവം സമ്മാനിക്കുന്നു.

ക്ളോയി സവോയുടെ "നൊമാഡ്‌ ലാൻഡ്" ടൊറന്റോ പീപ്പിൾ ചോയ്സ് അവാർഡ് കരസ്ഥമാക്കി. കറുത്ത സംവിധായക റെജിന കിങ്ങിന്റെ “വൺ നൈറ്റ് ഇൻ മിയാമി” മികച്ച ഒരു ദൃശ്യ വിരുന്നാണ്.

English Summary: Toronto Film Festival goes virtual

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS