അവർക്ക് വേണ്ടത് ഒരു പോരാട്ടമായിരുന്നു അവൻ ഒരു യുദ്ധം തന്നെ നൽകി 

APRIL 17, 2021, 9:34 AM

പൃഥ്വിരാജിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. സിനിമയെ കുറിച്ചുളള പുതിയ വിവരങ്ങള്‍ക്കുമായി കാതോര്‍ക്കുകയാണ് ഓരോരുത്തരും. ഇവര്‍ക്കെല്ലാമായി ഒരു സന്തോഷവാര്‍ത്ത രാവിലെ തന്നെ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. കടുവയുടെ ചിത്രീകരണം ആരംഭിക്കുന്നു. സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.

vachakam
vachakam
vachakam

രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരില്‍ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

2020 ഓഗസ്റ്റില്‍ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

vachakam
vachakam
vachakam

'കടുവ' സിനിമയുടെ തിരക്കഥയും കഥാപാത്രവും പകര്‍പ്പവകാശം ലംഘിച്ച്‌ എടുത്തെന്നായിരുന്നു കേസ്. 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‍തതിന്‍റെ രേഖകള്‍ ഹര്‍ജിഭാഗം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്‍റെ പേരടക്കം 'കടുവ'യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളുടെ പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam