ഓഗസ്റ്റ് മാസത്തിലെ ജനപ്രീതിയില്‍ മുന്നിലുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഓര്‍മാക്‌സ് മീഡിയ. അഞ്ച് നടന്മാരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജനപ്രീതിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നോക്കി ഓരോ മാസത്തേയും ലിസ്റ്റ് ഇവര്‍ പുറത്തിറക്കാറുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷയിലുള്ള സിനിമകളിലെയും വിവരങ്ങള്‍ ഓര്‍മാക്‌സ് മീഡിയ പുറത്തുവിടും. ജനപ്രീതിയില്‍ മുന്നിലുള്ള മലയാള താരങ്ങള്‍ ആരൊക്കെയാണ് നോക്കാം.
മലയാളത്തില്‍ ഒന്നാമതായി നടനവിസ്മയം മോഹന്‍ലാലാണ്. തൊട്ടു പുറകിലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ട്. മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ യുവ താരങ്ങളാണ്.
ടോവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. അതേസമയം 2022ലെ ജനപ്രീതിയുടെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക ലിസ്റ്റില്‍ നിന്ന് ഒരു യുവ നടന്റെ പേര് ഇത്തവണ കണ്ടില്ല.
ആദ്യ അഞ്ചു പേരടങ്ങുന്ന ലിസ്റ്റില്‍ നിന്ന് പൃഥ്വിരാജ് സുകുമാരനാണ് പുറത്താക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് പൃഥ്വിരാജ് ഉണ്ടായിരുന്നു. നടന് പകരമായി ഇത്തവണ ദുല്‍ഖര്‍ സല്‍മാനെയാണ് കാണാനായത്. ഓഗസ്റ്റ് മാസത്തിലെ പോപ്പുലര്‍ ലിസ്റ്റില്‍ ദുല്‍ഖര്‍ ആണ് മുന്നില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്