മരക്കാർ അറബികടലിന്റെ സിംഹത്തിലെ ആദ്യ ഗാനം ഫെബ്രുവരിയിൽ!

JANUARY 28, 2021, 9:04 PM

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിലെ ആദ്യ ഗാനം 'കുഞ്ഞു കുഞ്ഞാലി' ഫെബ്രുവരി 5 വെള്ളിയാഴ്ച്ച പുറത്തിറങ്ങും.  മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ഈ ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടിയാണ്. നിരവധി ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. താരത്തെ കൂടാതെ മകന്‍ പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്ല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങി വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. 

ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ന്റ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ്.സി.ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രിയദര്‍ശന്‍, അനി ശശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. എസ്സ്.തിരു ഛായാഗ്രഹണവും എം.എസ്സ്.അയ്യപ്പന്‍ നായര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയത് രാഹുല്‍ രാജും, അങ്കിത് സൂരിയും ലൈല്‍ ഇവാന്‍സ് റോഡറും ചേര്‍ന്നാണ്.

vachakam
vachakam
vachakam

2020 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിക്ക് ശേഷം 2021 മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തും എന്നാണ് ഔദ്യോഗികമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചരിത്രസിനിമ കൂടിയാണ് മരക്കാർ അറബിക്കടലിലെ സിംഹം.

Summary: Mollywood brand Mohanlal starrer biggie Marakkar arabikadalinte simham song will be releasing on February 5th friday.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam