കോളാറിലെ സ്വർണഖനികളുടെ കഥയുമായി 'തങ്കലാൻ'; ട്രെയ്‌ലർ കാണാം

JULY 10, 2024, 8:21 PM

ചിയാൻ വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. പാ രഞ്ജിത്താണ് ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'തങ്കലാ'ന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

2024 ജനുവരിയിലാണ് ആദ്യം 'തങ്കലാൻ' സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിൽ എത്തും. ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'തങ്കലാൻ' ചരിത്രപരമായ ആക്ഷൻ ഡ്രാമയായിരിക്കുമെന്നാണ് വിലയിരുത്തൽ. മാളവിക മോഹനൻ, പാർവതി തിരുവോത്ത്, പശുപതി, ഡാനിയൽ കാൽടാഗിറോൺ, അർജുൻ അൻബുദൻ, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


vachakam
vachakam
vachakam

'നച്ചത്തിരം നഗർഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാൻ' കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിന്റെ പശ്ചാത്തലത്തിലാണ് സിനിമയുുടെ കഥ വികസിക്കുന്നത്. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയൽ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനിൽപ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാൻ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് 'തങ്കലാൻ'.

സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. എ കിഷോർ കുമാറിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെൽവ ആർ കെ കൈകാര്യം ചെയ്യുന്നു. എസ് എസ് മൂർത്തി കല സംവിധാനവും, സ്റ്റണ്ണർ സാം ആക്ഷൻ രംഗങ്ങളും ഒരുക്കുന്നു.


vachakam
vachakam
vachakam

E4 എന്റർടൈൻമെന്റ് ആണ് കേരളത്തിൽ തങ്കലാൻ സിനിമ പ്രദർശനത്തിനെത്തിക്കുന്നത്. മാർക്കറ്റിംഗ് : വിപിൻ കുമാർ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'തങ്കലാൻ' പുറത്തിറങ്ങുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam