നടൻ വിജയിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ സെക്കന്റ് സിങ്ങിൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീളെ കഥാപാത്രമായാണോ സിമ്പു ഉണ്ടാകുക എന്നറിയാൻ സിനിമയുടെ റിലീസ് വരെ കാത്തിരിക്കേണ്ടിവരും.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'രഞ്ജിതമേ'എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യൻ സിനിമയിൽ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റും വിജയ് ആലപിച്ച ഈ ഗാനം സ്വന്തമാക്കിയിരുന്നു. തമൻ എസ് സംഗീതം നൽകിയ ഈ ഗാനം എഴുതിയത് വിവേക് ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്