വെൽ ഡൺ മഹേഷ്‌

JUNE 10, 2021, 4:09 PM

മലയാളികൾക്കിടയിലും ഫാൻ ബേസ് കൂടുതലുള്ള തെലുങ്ക് താരമാണ് മഹേഷ്‌ ബാബു.തന്റെ പുതിയ പ്രൊജക്റ്റുകളുടെ വിശേഷങ്ങളും മറ്റും പങ്കുവെച്ചുകൊണ്ട് താരം മിക്കപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്താറുണ്ട്.എന്നാൽ താരം പൂർത്തിയാക്കിയ ഒരു പുതിയ പ്രൊജക്റ്റിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.പ്രൊജക്റ്റ്‌ എന്ന് പറയുമ്പോൾ അത് സിനിമയുമായി ബന്ധപ്പെട്ട ഒന്നല്ല... മറിച്ച് നമ്മെ ഇന്ന് പ്രതിരോധത്തിലാക്കിയിരിക്കുന്ന കോവിഡിനെ പറ്റിയാണ് പറഞ്ഞുവരുന്നത്.

സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിനേഷൻ നൽകിക്കൊണ്ട് ഒരു  വാക്‌സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മഹേഷ് ഇപ്പോൾ.ആന്ധ്രയിലെ ബുറിപലേം എന്ന ചെറു ഗ്രാമത്തിൽ താമസിക്കുന്നവർക്ക് വേണ്ടിയാണ്  അദ്ദേഹം  വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്.

മെയ് 31 ന് തന്റെ അച്ഛന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ​ഗ്രാമത്തിൽ വാക്സിനേഷൻ നടത്തുന്ന കാര്യം മഹേഷ് അറിയിച്ചത്.വാക്‌സിനേഷൻ ഡ്രൈവ് ഏഴ് ദിവസംകൊണ്ടാണ് പൂർത്തീകരിച്ചത്.ഒരു ഗ്രാമത്തിലെ എല്ലാവർക്കും വാക്‌സിൻ നൽകാനായെന്ന വലിയൊരു നേട്ടത്തിനാണ്  മഹേഷ്‌ ഇതുവഴി അർഹനായത്.2015ൽ ഈ ഗ്രാമത്തെ താരം പൂർണമായും ഏറ്റെടുത്തിരുന്നു.ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസ് മുറികൾ അദ്ദേഹം നിർമ്മിച്ചുനൽകിയിരുന്നു. ഗ്രാമവാസികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അവർക്കായി പ്രത്യേക  ഹെൽത്ത് ക്യാമ്പുകളും ഇടയ്ക്കിടെ  അദ്ദേഹം സംഘടിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

ഗ്രാമത്തിൽ വാക്‌സിനേഷൻ ഡ്രൈവ് പൂർത്തിയാക്കിയ സന്തോഷ വാർത്ത മഹേഷ് ബാബുവിന്റെ  ഭാര്യയും നടിയുമായ നമ്രത ശിരോദ്‍കറാണ് ഇൻസ്റ്റാഗ്രാമിലൂടെ  ആരാധകരുമായി പങ്കുവെച്ചത്.ഏഴ് ദിവസം നീണ്ടുനിന്ന  വാക്സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയാക്കാൻ താങ്കൾക്ക് സാധിച്ചുവെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും നമ്രത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

English summary: Telugu Actor Mahesh Babu arranged vaccination drive at his native village

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam