അറസ്റ്റ് തടയണമെന്ന താണ്ഡവ് അണിയറ പ്രവര്‍ത്തകരുടെ ഹർജി തള്ളി 

JANUARY 27, 2021, 7:47 PM

ദില്ലി: അറസ്റ്റ് തടയണമെന്ന 'താണ്ഡവ്' വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ ഹർജി സുപ്രീം കോടതി നിരസിച്ചു. സംവിധായകനും അഭിനേതാക്കളുമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യം ആത്യന്തികമല്ല. ഒരു സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പാത്രസൃഷ്ടി സാധ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 153-എ, 295-എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വെബ്‌സീരീസിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. 

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയില്‍ സംവിധായകന്‍ അലി അബ്ബാസ് സഫറും മറ്റുള്ളവര്‍ക്കും എതിരെ ചുമത്തപ്പെട്ട ക്രിമിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്  വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

vachakam
vachakam
vachakam

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സീരിയില്‍ സെയ്ഫ് അലിഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാന്‍ഷു ധൂലിയ, കുമുദ് മിശ്ര എന്നിവരാണ് അഭിനയിച്ചത്. സംഭവത്തില്‍ അണിയറപ്രവര്‍ത്തകര്‍ നിരുപാധികം ക്ഷമ ചോദിച്ചിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam