സിനിമാ വ്യവസായത്തില്‍ നിര്‍മ്മാതാവായി മാറിയ അപൂര്‍വ നടിമാരില്‍ ഒരാളാണ് തപ്സി പന്നു. ബ്ലര്‍ എന്ന ചിത്രത്തിലൂടെ അവര്‍ ആദ്യം നിര്‍മ്മാതാവായി മാറി, ചിത്രത്തില്‍ പ്രധാന വേഷവും ചെയ്തു, എന്നാല്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തു. ചിത്രത്തിന് അവിടെ സമ്മിശ്ര അവലോകനങ്ങളാണ് ലഭിച്ചത്.
രത്ന പഥക് ഷാ, ഫാത്തിമ സന ഷെയ്ഖ്, ദിയാ മിര്‍സ, സഞ്ജന സംഘി തുടങ്ങിയവര്‍ അഭിനയിക്കുന്ന ധക് ധക് എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവെന്ന നിലയിലുള്ള തന്റെ ആദ്യ തിയറ്റര്‍ റിലീസിനായി താരം ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. ചിത്രം ഒക്ടോബര്‍ 13ന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ ചുരത്തിലേക്ക് ബൈക്കുകളില്‍ സഞ്ചരിച്ച് ജീവിതം മാറ്റിമറിക്കുന്ന നാല് സ്ത്രീകളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന ഹൃദയസ്പര്‍ശിയായ കഥയാണ് ചിത്രം. സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
നവാഗത സംവിധായകന്‍ തരുണ്‍ ദുഡേജ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ പാരിജാത് ജോഷിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുകള്‍ ഈ ആഴ്ച ആരംഭിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുകയാണ്, അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ ഒക്ടോബര്‍ 3ന് പുറത്തിറങ്ങും.
അതെസമയം ഷാരൂഖ് ഖാനൊപ്പം ഡങ്കിയിലും തപ്സി പ്രത്യക്ഷപ്പെടും. കൂടാതെ ആനന്ദ് എല്‍ റായിയുടെ ഫിര്‍ ആയ് ഹസീന്‍ ദില്‍റുബയിലും താരം ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്