ലളിത് മോദിയുടെ 'ബെറ്റര്‍ ഹാഫ്' സുഷ്മിത സെന്‍ വീണ്ടും പഴയ ബോയ്ഫ്രണ്ട് റോഹ്‌മാന്‍ ഷോളിനൊപ്പം. ഇതെന്ത് മറിമായമെന്ന് പാപ്പരാസികള്‍!

AUGUST 10, 2022, 2:02 AM

മുംബൈ: പ്രണയവും ഡേറ്റിംഗും വിവാഹവും വിവാഹ മോചനവും വിവാദവുമെല്ലാം ബോളിവുഡില്‍ ഒരു സംഭവമേയല്ല. പക്ഷേ അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ അവിടേക്ക് തിരിയും. ബോളിവുഡിന്റെ ആകര്‍ഷണം അത്രയ്ക്കാണ്. ഈയാഴ്ച ലോകത്തിന്റെ മുഴുവന്‍ ചുളിഞ്ഞ പുരികങ്ങളെ നേരിടാനുള്ള വിധി ഏതായാലും മുന്‍ വിശ്വ സുന്ദരിയും നടിയുമായ സുഷ്മിത സെന്നിനാണ്. 

സ്വന്തം അമ്മയുടെ പിറന്നാളാഘോഷത്തില്‍ സുഷ്മിത പങ്കെടുത്തതാണ് വിവാദത്തിന് കാരണം. ഇന്‍സ്റ്റഗ്രാമില്‍ സുഷ്മിത ഇട്ട ലൈവിന്റെ പിന്നാമ്പുറത്ത് മുന്‍ ബോയ്ഫ്രണ്ടായ റോഹ്‌മാന്‍ ഷോളിന്റെ സാന്നിധ്യമാണ് കൗതുകം വര്‍ധിപ്പിച്ചിരിക്കുന്നത്. സുഷ്മിതയുടെ പെണ്‍കുട്ടികളോട് ഏറെ നേരം സംസാരത്തില്‍ മുഴുകിയിരിക്കുന്ന ഷോളിനെയാണ് വിഡിയോയില്‍ കാണുന്നത്. 

ഷോളിന്റെ സാന്നിധ്യം വിവാദമാകാനും കാരണമുണ്ട്. കഴിഞ്ഞയാഴ്ചയാണ് മുന്‍ ഐപിഎല്‍ ചെയര്‍മാനും സാമ്പത്തിക കുറ്റകൃത്യത്തില്‍ പ്രതിയായതിനെ തുടര്‍ന്ന് പലായനം ചെയ്ത് വിദേശവാസം നടത്തുകയും ചെയ്യുന്ന ലളിത് മോദി സുഷ്മിതയോടൊപ്പമുള്ള ചില മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. 'എന്റെ നല്ല പാതി' എന്നാണ് സുഷ്മിതയെ മോദി വിശേഷിപ്പിക്കുന്നത്. തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും ലളിത് മോദി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കും വലിയതോതില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നു. 

vachakam
vachakam
vachakam

2018 ലാണ് സുഷ്മിതയും റോഹ്‌മാനും തമ്മില്‍ അടുക്കുന്നത്. എന്നാല്‍ അധികകാലം പ്രണയം നീണ്ടുനിന്നില്ല. പിന്നീട് ഇരുവരും സുഹൃത്തുക്കളായി തുടരുകയായിരുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam