നടന്‍ സുശാന്ത് സിംഗ്  രാജ്പുതിന് പ്രതിഫലമായി കിട്ടിയ 17 കോടി രൂപ എവിടെ

NOVEMBER 21, 2020, 2:02 PM

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്പുതിന് പ്രതിഫലമായി കിട്ടിയ 17 കോടി രൂപ എവിടെ പോയി  എന്നുള്ള അന്വേഷണത്തിൽ നിർമാതാവ് ദിനേശ് വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. റബ്ത  എന്ന ചിത്രത്തിന്റ്   പ്രതിഫലമാണിത്. സിനിമയുടെ ബജറ്റും  സുശാന്തിന്റ്  പ്രതിഫലവും നൽകിയ രേഖകളും   ഹാജരാക്കാൻ ദിനേശിനോട് ഇഡി  ആവശ്യപ്പെട്ടിരുന്നു.സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയാണ് പണം എടുത്തതെന്ന് അദ്ദേഹത്തിന്റെ പിതാവ് ആരോപിക്കുകയുണ്ടായി. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് 15 കോടി കാണാനില്ലെന്ന് പിതാവ് പരാതി നൽകിയിരുന്നു.

എന്നാല്‍ അതേസമയം, നിര്‍മാതാവ് രേഖകള്‍ ഹാജരാക്കിയില്ലെന്നും തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടത്തിയെന്നുമാണ് റിപ്പോര്‍ട്ട് ഉള്ളത്. ഇവിടെ നിന്ന് ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്. വിദേശത്തെ സിനിമകളിൽ ചിത്രീകരിക്കുമ്പോൾ മൊത്തം ബജറ്റിന് 20% അവിടുത്തെ സർക്കാരുകൾ നിർമാതാവിന്   മടക്കി നൽകാറുണ്ട് സേവന ആനുകൂല്യം എന്നാണ് ഇതിന് പറയുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ആണ് ഇത് കൂടുതലായി നൽകുന്നത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS