വക്കീൽ വേഷത്തിൽ സൂര്യ

JULY 24, 2021, 10:03 AM

സൂര്യയും സംവിധായകൻ ജ്ഞാനവേലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വക്കീൽ വേഷത്തിൽ നിൽക്കുന്ന സൂര്യയും ഒരു കൂട്ടം ആളുകളുമാണ് പോസ്റ്ററിൽ ഉള്ളത്. സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്ന് പോസ്റ്റർ ഉറപ്പ് നൽകുന്നു.

താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൂര്യ വക്കീൽ വേഷത്തിലാണ് എത്തുന്നത്.

സൂര്യ ആദ്യമായി വക്കീൽ വേഷം അണിയുന്ന ചിത്രം എന്ന ഖ്യാതിയോടെയാണ് ചിത്രം ഒരുങ്ങുന്നത്. പ്രകാശ് രാജ്, രജീഷ വിജയൻ, ലിജോമോൾ ജോസ്, മണികണ്ഠൻ എന്നിവരാണ് പ്രധാന താരങ്ങൾ.

vachakam
vachakam
vachakam

അതേസമയം സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ ഫസ്റ്റ്‌ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതിര്‍ക്കും തുനിന്തവന്‍ സൂര്യയുടെ 40ാമത്തെ ചിത്രമാണ്.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam