സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനാവുന്നു. മാധവ് നായകനാവുന്ന 'കുമ്മാട്ടിക്കളി'യുടെ പൂജയും ഷൂട്ടിംഗും ആരംഭിച്ചു.
പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്ബനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ആലപ്പുഴ സാന്ത്വന്‍ സ്പെഷ്യല്‍ സ്കൂളില്‍ വച്ചാണ് നടന്നത്. നടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകള്‍ക്ക് മുമ്ബില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ചിമ്ബു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ആദ്യം മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'. .
ഭരതന്‍ സംവിധാനം ചെയ്ത 'അമരം' എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുമ്മാട്ടിക്കളി എന്ന തന്റെ ചിത്രം ഒരുങ്ങുന്നതെന്ന് വിന്‍ സെന്റ് സെല്‍വ പറയുന്നു. അമരം ചിത്രീകരിച്ച ലൊക്കേഷനുകളില്‍ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്