കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്.
താരം ഇപ്പോൾ താമസിക്കുന്ന റിസോര്‍ട്ടില്‍ ഫുട്ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
പ്രൈവറ്റ് റിസോര്‍ട്ടിലാണ് സണ്ണി കുടുംബത്തോടൊപ്പം നില്‍ക്കുന്നത്. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം വെക്കേഷനില്‍ കൂടിയാണ് നടി.
സണ്ണിയുടെ ഭര്‍ത്താവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
തനിക്ക് ഭംഗിയുള്ള മുഖം മാത്രമല്ല കഴിവുമുണ്ടെന്നാണ് താരം വീഡിയോക്ക് കാപ്ക്ഷന് കൊടുത്തിരിക്കുന്നത്.
ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്.
സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി.