ഈ കാത്തിരിപ്പ് അതിമനോഹരം : വിശേഷങ്ങൾ പങ്കുവെച്ച് പേളി മാണി 

SEPTEMBER 28, 2020, 1:18 PM

മലയാളികളുടെ പ്രിയ താരമാണ് പേളി മാണി, ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും, അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. ഇപ്പോഴിതാ ഗര്‍ഭകാല ഫോട്ടോഷൂട്ടിലെ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

കുഞ്ഞിനെയും കാത്ത് മുന്നോട്ടുള്ള ഈ യാത്ര മനോഹരമാണ് എന്ന അടിക്കുറിപ്പോടെയാണ് ഏറ്റവും പുതിയ ചിത്രം പേളി പങ്കുവച്ചിരിക്കുന്നത്. 'പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വര്‍ഷം. ഇന്ന് അവൻ്റെ  ഒരു ഭാഗം എന്നില്‍ വളരുന്നു.'-എന്ന വാക്കുകള്‍ കുറിച്ചാണ് ​ഗര്‍ഭിണിയാണെന്ന സന്തോഷം പേളി ആരാധകരെ അറിയിച്ചത്.

കേരളത്തില്‍ വമ്പന്‍ ഹിറ്റായി മാറിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേര്‍ളിഷ് എന്ന ഹാഷ്ടാ​ഗില്‍ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകര്‍ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS