ഇനി 'നമുക്ക് കോടതിയില്‍ കാണാം' എന്ന് ശ്രീനാഥ് ഭാസി!

OCTOBER 3, 2022, 1:12 AM

വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കുമിടയില്‍ ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട പ്രത്യേകതയുള്ള പേരാണ് സിനിമയ്ക്ക്. ‘നമുക്ക് കോടതിയില്‍ കാണാം’ എന്നാണ് സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്.

‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സിനിമയുമായി താരം എത്തുന്നത്. മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ താരം മാപ്പ് പറഞ്ഞിരുന്നു.


vachakam
vachakam
vachakam

അതിനാല്‍ കേസ് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് മാധ്യമപ്രവര്‍ത്തക. അതേസമയം, മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് കുഞ്ഞ് ഉണ്ടായ ശേഷം അവരുടെ കുടുംബങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് ‘നമുക്ക് കോടതിയില്‍ കാണാം’.

എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയുടേതാണ്. ഛായാഗ്രഹണം മാത്യു പ്രസാദ് കെ. ചിത്രസംയോജനം സാഗര്‍ ദാസ്. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam