നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നെറ്റ്ഫ്ലിക്സ് സ്ക്വിഡ് ഗെയിം സീസൺ 2 തീയതി പ്രഖ്യാപിച്ചു.
സീരീസിൻ്റെ രണ്ടാം സീസൺ ഡിസംബർ 26ന് റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.ആദ്യ സീസൺ പുറത്തിറങ്ങി 3 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം സീസൺ വരുന്നത്.
മൂന്ന് സീസണുകൾക്ക് ശേഷം സ്ക്വിഡ് ഗെയിം സീരീസ് അവസാനിക്കുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു. മൂന്നാം സീസൺ 2025-ൽ പുറത്തിറങ്ങും. രണ്ടാം സീസണിന് മുന്നോടിയായി നെറ്റ്ഫ്ലിക്സ് ഒരു ചെറിയ ടീസറും പുറത്തിറക്കിയിട്ടുണ്ട്.
നായകനായ സിയീങ്ങ് ജി ഹുന്‍ മരണക്കളിക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടെത്താന്‍ നടത്തുന്ന അന്വേഷണത്തിന്റെ കഥയാകും രണ്ടാം സീസണില്‍ പറയുന്നതെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്