ഓസ്കാർ വേദിയിലേക്ക് ഇന്ത്യയിൽ നിന്ന് സൂരറൈ പോട്ര്

FEBRUARY 26, 2021, 7:38 PM

സംവിധായിക സുധ കൊങ്കര നടൻ സൂര്യയെ നായകനാക്കി അണിയിച്ചൊരുക്കിയ തമിഴ് ചലച്ചിത്രം 'സൂരറൈ പോട്ര്' ഓസ്‍കര്‍ അവാര്‍ഡിന്റെ പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രം ഓസ്‌കാറിന് മല്‍സരിക്കുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ ജനുവരി ആദ്യം അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അറിയുന്നത് 93-ാമത് അക്കാദമി അവാർഡ്‌സിൽ പ്രധാനപ്പെട്ട കാറ്റഗറികളിൽ മത്സരിക്കാന്‍ ഈ സൂര്യ ചിത്രം യോഗ്യത നേടി എന്നാണ്. ഓസ്‍കര്‍ മത്സരത്തിന്  തെരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായാണ് സൂരറൈ പോട്ര് ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം 344 ചിത്രങ്ങളായിരുന്നു ഓസ്കാർ മത്സരത്തിന് മാറ്റുരച്ചത്.  

കൊവിഡ് മഹാമാരി വരുത്തിവച്ച സാഹചര്യനിമിത്തം മാനദണ്ഡങ്ങളില്‍ ഓസ്കാർ അക്കാദമി ചില വിട്ടുവീഴ്ച്ചകൾ നടത്തിയതിനാലാണ് സൂരറൈ പോട്രിനു ഓസ്കാർ പ്രവേശനം സാധ്യമായത്. ഇത്തവണ ഒടിടി റിലീസുകളെയും അക്കാദമി അവാർഡുകൾക്കായി പരിഗണിക്കുന്നുണ്ട്. ആമസോൺ പ്രൈമിൽ ഡയറക്ടർ റിലീസ് ആയ സിനിമയാണ് 'സൂരറൈ പോട്ര്'. എങ്കിലും ഫെബ്രുവരി 28 മുതല്‍ അമേരിക്കയിലെ പ്രധാനപ്പെട്ട ആറ് നഗരങ്ങളിലുള്ള ഏതെങ്കിലും തിയറ്ററുകളിലോ മറ്റോ ഒടിടി റിലീസ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കണം. ശേഷം മാര്‍ച്ച് 5 മുതല്‍ 10 വരെ അരങ്ങേറുന്ന വോട്ടിങ് കഴിഞ്ഞ് 15ന് അവസാനത്തെ ലിസ്റ്റ് പ്രഖ്യാപിക്കും.

Summary: Surya starrer Soorarai Potru film elected to Oscar Awards among 366 movies.

vachakam
vachakam
vachakam

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ... ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam