ശിവരാജ്‍കുമാര്‍ നായകനാകുന്ന ചിത്രമാണ് 'ഗോസ്റ്റ്'. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ 'ഗോസ്റ്റെ'ന്ന ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായ 'ഗോസ്റ്റി'ന്റെ ചിതീകരണം അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 28 ദിവസങ്ങളിലായി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതായി നേരത്തെ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ 'ഗോസ്റ്റി'ന്റെ ആദ്യ ഭാഗം പൂര്‍ത്തീകരിക്കാനാണ് സംവിധായകൻ ശ്രീനി ശ്രമിക്കുന്നത്.
മസ്‍ത്രിയും പ്രസന്നയുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
ജയറാമും പ്രധാന കഥാപാത്രമാകുന്ന 'ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ കലാസംവിധാനം 'കെജിഎഫ്' ഫെയിം ശിവ കുമാറാണ്. അര്‍ജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
രജനികാന്ത് നായകനാകുന്ന ചിത്രം 'ജയിലറി'ലും ശിവരാജ്‍കുമാറിന് ഒരു മികച്ച വേഷമുണ്ട്. അഞ്ച് ദിവസമായിരുന്നു ചിത്രത്തിന് ശിവരാജ്‍കുമാര്‍ ഡേറ്റ് നല്‍കിയിരുന്നു. 'ജയിലര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ശിവരാജ്‍കുമാറിന്റെ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരുന്നു. ശിവരാജ്‍കുമാറിന്റെ കഥാപാത്രം എന്തായിരിക്കും എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്