രൺബീർ കപൂർ ചിത്രം ശംഷേരയുടെ ടീസർ പുറത്ത്; വില്ലനായി സഞ്ജയ് ദത്ത് 

JUNE 23, 2022, 12:58 PM

രൺബീർ കപൂറിനെ നായകനാക്കി യാഷ് രാജ് നിർമ്മിക്കുന്ന ചിത്രമാണ് ശംഷേര. കരൺ മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊള്ളക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ രൺബീർ എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. സഞ്ജയ് ദത്ത് ആണ് വില്ലൻ കഥാപാത്രമായെത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ​ര​ൺ​ബീ​ർ​ ​ക​പൂ​റി​ന്റെ​ ​ഇ​തേ​ ​വ​രെ​ ​കാ​ണാ​ത്ത​ ​ലു​ക്കാ​ണ് ​ടീ​സ​റി​ലു​ള്ള​ത്.​ വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 150 കോടി മുതൽ മുടക്കിലാണ് സിനിമ ഒരുങ്ങുന്നത്.


vachakam
vachakam
vachakam

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. ടീസർ കൂടി എത്തിയതോടെ ത്രില്ലടിച്ചിരിക്കുകയാണ് സിനിമ പ്രേമികൾ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. 

തെന്നിന്ത്യൻ സിനിമകളെ കടത്തിവെട്ടി ബോളിവുഡ് പ്രഭാവം വീണ്ടെടുക്കാനാണ് ശംഷേരയുടെ വരവെന്നാണ് രൺബീർ ആരാധകർ പറയുന്നത്. ജൂലൈ 22ന് സിനിമ തിയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്‌തെത്തുന്നുണ്ട്. ഐ മാക്‌സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam