പ്രിയപ്പെട്ടവര്‍ മരിക്കുന്നത് ഭീകരമാണ് 

MAY 11, 2021, 7:44 PM

സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുമ്പോഴും ജനങ്ങൾക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടൻ ഷെയിൻ നിഗം. 

കൺമുന്നിൽ നിന്ന് പ്രിയപ്പെട്ടവർ മാഞ്ഞുപോകുന്നത് അതിഭീകരമായ അവസ്ഥയാണ്. അതിനാൽ പുറത്തിറങ്ങി സ്വന്തം കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയിൻ ഫേസ്ബുക്കിൽ കുറിച്ചു.

നിലിവിലെ സാഹചര്യം വെച്ച് എല്ലാവരും ആരോഗ്യ വകുപ്പ് പറയുന്നത് അനുസരിക്കണം. അനാവശ്യമായി പുറത്തു പോകാതിരിക്കുക. പോകേണ്ടി വന്നാൽ ശുചിത്വം ഉറപ്പാക്കുക എന്നീ കാര്യങ്ങളും ഷെയിൻ പോസ്റ്റിൽ പറയുന്നു.

vachakam
vachakam
vachakam

‘പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർ അവരുടെ മുഴുവൻ കുടുംബത്തെയും അപകടത്തിൽ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാൽ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.’എന്നായിരുന്നു താരത്തിന്റെ കുറിപ്പ് 


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam